Monday, November 19th, 2018

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത

കോഴിക്കോട്ടെ മലയോരമേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട

Published On:Jul 11, 2018 | 12:29 pm

തിരു: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുണ്ടെന്നും പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വയനാട്, കോഴിക്കോട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നദികളിലെ ജലനിരപ്പും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ മൂന്നു ഷട്ടറും ഉയര്‍ത്തി. അതിനാല്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രതാ പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.
കോഴിക്കോട് കക്കയം ഡാമില്‍ ഷട്ടറുകളും തുറന്നു. കുറ്റ്യാടി പുഴ, ഇരവഴിഞ്ഞി, ചാലിയാര്‍ തുടങ്ങിയ പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് തീരദേശത്ത് താമസിക്കുന്നവര്‍ക്കും നദികളുടെ സമീപത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട്ടെ മലയോരമേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 18 ക്യാമ്പുകളിലായി 650 ഓളം ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    4 hours ago

    ശബരിമല കത്തിക്കരുത്

  • 3
    5 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    5 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    5 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    7 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    7 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    7 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    7 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള