Saturday, November 17th, 2018

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ

കണ്ണൂരിലെ ആറിടങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായി.

Published On:Aug 8, 2018 | 12:14 pm

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കഴിഞ്ഞ രാത്രി മുതല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്.
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് മധ്യകേരളത്തില്‍ മഴ കനത്തത്. ഇതോടെ ജലാശയങ്ങളില്‍ താഴ്ന്നു തുടങ്ങിയിരുന്ന ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയ പെയ്തതിനാല്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. 2,396.86 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. 2,398 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.
കോഴിക്കോട്ടും കണ്ണൂരിലെ മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കണ്ണൂരിലെ ആറിടങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായി. വടക്കന്‍ മലബാറിലെ ഡാമുകളില്ലെല്ലാം ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ബാണാസുരസാഗര്‍ ഡാം രാവിലെ തുറന്നുവിട്ടു. വയനാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ 50 മീറ്റര്‍ വരെ ഉയര്‍ത്തി. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത രണ്ടു ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

കണ്ണൂരിലെ ആറിടങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായി.

LIVE NEWS - ONLINE

  • 1
    3 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 2
    4 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 3
    12 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 4
    13 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 5
    17 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    19 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 7
    19 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 8
    22 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 9
    1 day ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി