Tuesday, November 20th, 2018

സംസ്ഥാനത്ത് കനത്ത മഴ ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

      തിരു: സംസ്ഥാനത്തെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. പുനലൂര്‍ കരവാളൂരില്‍ വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ചരുവിള പുത്തന്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (46) ആണ് മരിച്ചത്. കോഴിക്കോട് ഏലത്തൂരില്‍ റെയില്‍വേസ്‌റ്റേഷന് സമീപമുള്ള ഓടയില്‍ വീണ് ഒരാള്‍ മരിച്ചു. മാട്ടുവയല്‍ ശിവരാമനാണ് മരിച്ചത്. ചടയമംഗലത്തും ചിതറയിലും ഓരോ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുവനന്തപുരത്തും കോഴിക്കോട്ടും മലയോര മേഖലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ വീണതോടെ വൈദ്യുതി ബന്ധം പലയിടത്തും … Continue reading "സംസ്ഥാനത്ത് കനത്ത മഴ ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍"

Published On:Aug 23, 2014 | 12:21 pm

Heavy Rain Sea Rouch Full

 

 

 
തിരു: സംസ്ഥാനത്തെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. പുനലൂര്‍ കരവാളൂരില്‍ വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ചരുവിള പുത്തന്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (46) ആണ് മരിച്ചത്. കോഴിക്കോട് ഏലത്തൂരില്‍ റെയില്‍വേസ്‌റ്റേഷന് സമീപമുള്ള ഓടയില്‍ വീണ് ഒരാള്‍ മരിച്ചു. മാട്ടുവയല്‍ ശിവരാമനാണ് മരിച്ചത്. ചടയമംഗലത്തും ചിതറയിലും ഓരോ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുവനന്തപുരത്തും കോഴിക്കോട്ടും മലയോര മേഖലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ വീണതോടെ വൈദ്യുതി ബന്ധം പലയിടത്തും വിച്ഛേദിക്കപ്പെട്ടു. വാര്‍ത്താവിനിമയ ബന്ധം പോലും തകരാറിലാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മഴ കനത്ത നാശം വിതച്ചു. ശക്തമായ മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേനയും അറിയിച്ചു. കോഴിക്കോട് നഗരങ്ങളിലെ റോഡില്‍ വെള്ളക്കെട്ടു മൂലം ഗതാഗതം സ്തംഭിച്ചു. അതേസമയം, കനത്ത മഴയില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. ആലപ്പുഴ – ചങ്ങനാശേരി റോഡില്‍ മങ്കൊമ്പ് തെക്കേക്കരയിലും ചങ്ങനാശേരി മനയ്ക്കച്ചിറയിലും വെള്ളം കയറി. ഗതാഗതം തടസപ്പെട്ടിട്ടില്ല. മുട്ടാര്‍- നീരേറ്റുപുറം റോഡ് ഭൂരിഭാഗം പ്രദേശവും വെള്ളത്തിലായി. വിതുരയില്‍ സ്‌കൂളില്‍ പോയ 34 കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. സംസ്ഥാനത്തെ തീരദേശമേഖലകളില്ലാം തന്നെ കടലാക്രമണഭീക്ഷണി രൂക്ഷമായി. പത്തനംതിട്ടയിലെ കൊക്കംതൊട്ടില്‍ 50 ഓളം കരാര്‍ തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് സൂചനകള്‍. റാന്നി ചെമ്പന്‍മുടിയില്‍ മലവെളളപാച്ചില്‍ ഉണ്ടായതായി സൂചനയുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ ജില്ലാകലക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ശ്രദ്ധിക്കണം. കോഴിക്കോട് താമരശേരി ചുരം ഒന്നാംവളവില്‍ ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഈങ്ങാപ്പുഴ, അടിവാരം അങ്ങാടികളില്‍ വെള്ളം കയറി. തൊട്ടില്‍പ്പാലം നാഗാമ്പാറയില്‍ മണ്ണിടിഞ്ഞു. ചുരത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി തടസപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു. ശക്തമായ മഴയില്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മണിയാര്‍ നെയ്യാര്‍ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നു വിട്ടു. ഡാമുകളുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കി.
മധ്യകേരളത്തിലും മഴ ശക്തിപ്രാപിച്ചു. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരഘട്ടതെത്തെ നേരിടാന്‍ കേന്ദ്രദുരന്തനിവാരണസേനയുടെ സേവനം ലഭ്യമാണെന്ന് ദുരന്തനിവാരണ അതോററ്റി അറിയിച്ചു. സംസ്ഥാനത്ത് 92 ന്‌ശേഷം ഉണ്ടാകുന്ന കനത്തമഴയാണ് ഇതെന്ന്കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

LIVE NEWS - ONLINE

 • 1
  17 mins ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 2
  2 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 3
  3 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 4
  3 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 5
  4 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 6
  5 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 7
  5 hours ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 8
  5 hours ago

  ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 9
  6 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല