Thursday, April 25th, 2019

മഴക്കെടുതി; ട്രെയിനുകള്‍ നിര്‍ത്തിവെച്ചു

അങ്കമാലി ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ വ്യാഴാഴ്ച അഞ്ചു തീവണ്ടികള്‍ വൈകിയോടുകയാണ്.

Published On:Aug 17, 2018 | 9:24 am

തിരു: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നു കോട്ടയം വഴി എറണാകുളത്തേക്കും എറണാകുളത്തുനിന്നു ഷൊര്‍ണൂര്‍ വഴി പാലക്കാട്ടേക്കുമുള്ള ട്രെയിനുകള്‍ ഓടുന്നതു ഇന്നു വൈകീ്്ട്ടു നാലു വരെ നിര്‍ത്തിവച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് നല്‍കുന്നതു നിര്‍ത്തിവെച്ചു.
വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176 ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താത്കാലികമായി നിര്‍ത്തിവെച്ചു. ബുധനാഴ്ച പുറപ്പെട്ട മൂന്നു ട്രെയിനുകളുടെ ഓട്ടം പുനഃക്രമീകരിച്ചു. ബുധനാഴ്ച ഹൂബ്ലിയില്‍ നിന്നു പുറപ്പെട്ട ഹൂബ്ലി കൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമെ സര്‍വീസ് നടത്തുകയുള്ളു. ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനില്‍ ഓട്ടം നിര്‍ത്തും. കാരക്കലില്‍ നിന്നു പുറപ്പെട്ട കാരക്കല്‍ എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ.
വ്യാഴാഴ്ചയുള്ള മൂന്നു ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. കൊച്ചുവേളി ഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശൂര്‍ വരെ റദ്ദാക്കി. തൃശൂരില്‍ നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംഗ്ഷനില്‍ നിന്നു പുറപ്പെടും. എറണാകുളം കാരക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംഗ്ഷനില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക.
രണ്ടു ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും മൂന്നു ട്രെയിനുകളുടെ ഓട്ടം നിയന്ത്രിക്കുകയും ചെയ്തു. 14 നു മുംബൈ സിഎസ്എംടിയില്‍ നിന്നും തിരിച്ച മുംബൈ കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംഗ്ഷന്‍ വഴി തിരിച്ചുവിട്ടു. 15 നു ബംഗളുരുവില്‍ നിന്നു പുറപ്പെട്ട ബംഗളുരു കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും.
അങ്കമാലി ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ വ്യാഴാഴ്ച അഞ്ചു തീവണ്ടികള്‍ വൈകിയോടുകയാണ്. 15 നു മധുരയില്‍ നിന്നു തിരിച്ച മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, 14 നു ഹസ്രത്ത് നിസാമുദീനില്‍നിന്നു തിരിച്ച ഹസ്രത്ത് നിസാമുദീന്‍ തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്, 15 നു കെഎസ്ആര്‍ ബംഗളൂരുവില്‍ നിന്നു തിരിച്ച കഐസ്ആര്‍ ബംഗളുരു കൊച്ചുവേളി എക്‌സ്പ്രസ്, 14 നു ഹസ്രത്ത് നിസാമുദീനില്‍ നിന്നു തിരിച്ച ഹസ്രത്ത് നിസാമുദീന്‍ എറണാകുളം മില്ലേനിയം എക്‌സ്പ്രസ്, 15 നു ചെന്നൈ സെന്‍ട്രലില്‍ നിന്നു തിരിച്ച ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നിവയാണു വൈകിയോടുന്നത്.
പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ വെള്ളവും മറ്റുതടസങ്ങളും കാരണം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന കാര്യത്തില്‍ റെയില്‍വെയും കൃത്യമായ അറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    14 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    15 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    35 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    36 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    43 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം