Friday, October 19th, 2018

സംസ്ഥാനത്ത് തിങ്കളാഴ്ചവരെ കനത്ത മഴക്ക് സാധ്യത

മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത.

Published On:Jun 8, 2018 | 8:42 am

തിരു: കേരളത്തില്‍ തിങ്കളാഴ്ചവരെ കനത്ത മഴപെയ്യാന്‍ സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാവും. 12 മുതല്‍ 20 സെന്റി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍, ബംഗാള്‍ തീരത്തിനടുത്തായി ന്യൂനമര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അഥോററ്റി അറിയിച്ചു. ആവശ്യമെങ്കില്‍ മലയോര മേഖലയില്‍ യാത്രാനിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദുരന്തപ്രതികരണ കേന്ദ്രം കളക്ടര്‍മാര്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    പഞ്ചാബില്‍ ട്രെയിന്‍ ഇടിച്ച് 50 പേര്‍ മരിച്ചു

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

  • 3
    5 hours ago

    ആര്‍എസ്എസിന്റെ അജണ്ട മനസ്സിലാക്കാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചെന്നിത്തല

  • 4
    7 hours ago

    ബി.ജെ.പിയും കോണ്‍ഗ്രസും റിവ്യൂ ഹരജി നല്‍കണം: കോടിയേരി

  • 5
    9 hours ago

    രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമം; കുഞ്ഞാലിക്കുട്ടി

  • 6
    10 hours ago

    ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു: മോഹന്‍ലാല്‍

  • 7
    10 hours ago

    ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുന്ന നടപടികള്‍ ഉപേക്ഷിക്കണം

  • 8
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല

  • 9
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല