Friday, April 19th, 2019

കണ്ണൂര്‍ വേങ്ങാട് വന്‍ ചുഴലിക്കാറ്റ്, വീടുകള്‍ തകര്‍ന്നു, വ്യാപക കൃഷിനാശം

15 മിനുട്ടോളം വീശിയടിച്ച് കാറ്റില്‍ പ്രദേശത്തെ 30 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

Published On:Jul 19, 2017 | 10:57 am

കൂത്തുപറമ്പ്:  ഇന്ന് രാവിലെയുണ്ടായ കനത്ത ചുഴലിക്കാറ്റില്‍ വേങ്ങാട് മേഖലയില്‍ കനത്ത നാശനഷ്ടം. പത്തോളം വീടുകള്‍ക്കും ഒരു വ്യാപാര സ്ഥാപനത്തിനും മരംവീണ് നാശനഷ്ടമുണ്ടായി. 25 ഓളം പേരുടെ കാര്‍ഷിക ഉഭയങ്ങളും നശിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്.
മരങ്ങള്‍ കടപുഴകിയും പൊട്ടിവീണുമാണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്. വേങ്ങാട് മെട്ട, മണക്കായി റോഡ് ഭാഗങ്ങളിലാണ് വ്യാപക നാശനഷ്ടം. ചേലേരി മനോഹരന്‍, എ കെ ശശീന്ദ്രന്‍, കെ രമേശന്‍, വടവതി വിനോദന്‍, സഫിയ, കെ പി മുഹമ്മദ് തുടങ്ങിയവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. കെ എം രാമചന്ദ്രന്റെ ബേക്കറി കടയും മരം വീ്ണ് തകര്‍ന്ന നിലയിലാണ്.
കെ സി സുരേന്ദ്രന്‍ മാസ്റ്റര്‍, എ കെ ശശീന്ദ്രന്‍, ചേലേരി മനോഹരന്‍, കെ സി സരോജിനി, എസ് പി ആബൂട്ടി, സി വി അബ്ദുറഹ്്മാന്‍, കെ പി മുഹമ്മദ്, ടി നാരായണന്‍, കെ പി രാഘവന്‍, കെ രമേശന്‍, വി വിനോദന്‍, ചെമ്മേരി ബിജു, കെ നാരായണന്‍, കെ സി രോഹിണി, മാവിലോടന്‍ ശാരദ, വടവതി ഉഷ, കദീജ, സി പി മമ്മൂട്ടി ഹാജി, ആര്‍ പി ദേവൂട്ടി തുടങ്ങിയവര്‍ക്കാണ് കൃഷിനാശമുണ്ടായത്. പറമ്പിലെ വാഴ, കവുങ്ങ്, തെങ്ങ്, മറ്റ് ഫലവൃക്ഷങ്ങള്‍ എല്ലാം പൊട്ടിയും കടപുഴകി വീണുമാണ് നഷ്ടമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വൈദ്യുതി പോസ്റ്റിനും ലൈനിനും മുകളില്‍ മരങ്ങള്‍ പൊട്ടിവീണ് വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. ടെലിഫോണ്‍ ബന്ധവും തകരാറിലാണ്.
കൂത്തുപറമ്പില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. 15 മിനുട്ടോളം സമയം ചുഴലിക്കാറ്റ് ആഞ്ഞ് വീശിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി, പി ബാലന്‍, സി പി എം ലോക്കല്‍ സെക്രട്ടറി പി പവിത്രന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

 

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    7 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    8 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    8 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    11 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    11 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം