Saturday, February 23rd, 2019

കാലവര്‍ഷം കലിതുള്ളുന്നു നഷ്ടപരിഹാരം അകലരുത്

        കണ്ണൂര്‍ ജില്ലയുടെ പലഭാഗങ്ങളിലും പ്രത്യേകിച്ച് മലയോരത്ത് വ്യാപകനാശനഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കനത്തമഴയും ഇതേ തുടര്‍ന്നുണ്ടാകുന്ന ഉരുള്‍പൊട്ടലുമാണ് മലയോര മേഖലയുടെ സ്വാസ്ഥ്യം കെടുത്തുന്നത്. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിപ്പെട്ട പറങ്കിമലയില്‍ ഇന്നലെയുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ കാര്‍ഷീക ഉഭയങ്ങള്‍ അപ്പാടെ തകര്‍ത്തെറിയുകയാണ്. പതിനഞ്ച് ഏക്കറിലധികം വരുന്ന കൃഷി പൂര്‍ണ്ണമായും നശിക്കുന്ന ദൃശ്യങ്ങള്‍ക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ അമ്പായത്തോട് ബോയ്‌സ് ടൗണില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഇന്നലെ മാത്രം 10.5 … Continue reading "കാലവര്‍ഷം കലിതുള്ളുന്നു നഷ്ടപരിഹാരം അകലരുത്"

Published On:Jul 26, 2014 | 2:50 pm

Heavy Rain Kalithullunnu Editorial Full

 

 

 

 
കണ്ണൂര്‍ ജില്ലയുടെ പലഭാഗങ്ങളിലും പ്രത്യേകിച്ച് മലയോരത്ത് വ്യാപകനാശനഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കനത്തമഴയും ഇതേ തുടര്‍ന്നുണ്ടാകുന്ന ഉരുള്‍പൊട്ടലുമാണ് മലയോര മേഖലയുടെ സ്വാസ്ഥ്യം കെടുത്തുന്നത്.
കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിപ്പെട്ട പറങ്കിമലയില്‍ ഇന്നലെയുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ കാര്‍ഷീക ഉഭയങ്ങള്‍ അപ്പാടെ തകര്‍ത്തെറിയുകയാണ്. പതിനഞ്ച് ഏക്കറിലധികം വരുന്ന കൃഷി പൂര്‍ണ്ണമായും നശിക്കുന്ന ദൃശ്യങ്ങള്‍ക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ അമ്പായത്തോട് ബോയ്‌സ് ടൗണില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഇന്നലെ മാത്രം 10.5 ഹെക്ടര്‍ സ്ഥലത്ത് 12.25 ലക്ഷം രൂപയുടെ കൃഷി നശിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വയനാട് ചുരത്തിന്റെ 42-ാം മൈലിന് വടക്കുഭാഗത്തും ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഈ മേഖലയും പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. വന്‍ ദുരന്തം സംഭവിക്കുമായിരുന്ന പറങ്കി മലയില്‍ തലനാരിഴയ്ക്കാണ് അത് ഒഴിവായത്.
ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടയിലായി ആറളം. ഫാമിനകത്തും ഫാം ഓഫീസിലും വെള്ളം കയറിയതിനെ തുടര്‍ന്ന് അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍, ചെറുപുഴ എന്നിവിടങ്ങളില്‍ കാലവര്‍ഷം വന്‍നാശമാണ് വിതച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞു വീശിയ കാറ്റ് വന്‍നാശ നഷ്ടം വരുത്തിവെച്ചു. ശ്രീകണ്ഠപുരം, ചെങ്ങളായി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ ഏത് സമയവും വെള്ളം പൊങ്ങാമെന്ന നിലയിലാണുള്ളത്.
പാനൂരിന്റെ കിഴക്കന്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് വ്യാപക കൃഷി നാശം വരുത്തിവെച്ചു. പ്രധാനമായും പൊയിലൂര്‍ മേഖലയിലാണ് ചുഴലിക്കാറ്റ് സംഹാര താണ്ഡവമാടിയത്. പൊയിലൂരില്‍മാത്രം 3000 ത്തോളം വാഴകളാണ് നിലംപൊത്തിയത്. കനത്ത മഴയും കാറ്റും ഇനിയും തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ പലയിടത്തും വ്യാപകനാശനഷ്ടവും കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുകയാണ് ജില്ലയില്‍ 3048.79 ഹെക്ടര്‍ സ്ഥലത്താണ് ഇതേവരെ കൃഷി നാശമുണ്ടായത്. 99 വീടുകള്‍ പൂര്‍ണ്ണമായും 88 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ജില്ലയില്‍ ഇതേവരെ 5.78 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നഷ്ടം സംഭവിച്ചതിന്റെ വ്യാപ്തിയും കൃഷിനാശത്തിന്റെതോതും ഇനിയും പൂര്‍ണ്ണമായി തിട്ടപ്പെടുത്തിയിട്ടില്ലെന്നിരിക്കെ അതു കൂടി വന്നു കഴിയുമ്പോഴേക്കും നഷ്ടത്തിന്റെതോത് ഭീമമായി ഉയരുകതന്നെ ചെയ്യും. കനത്ത മഴയിലും ചുഴലിക്കാറ്റിലും കര്‍ഷകരുടെ സ്വപ്‌നങ്ങളാണ് പൊലിഞ്ഞത്. നെല്ല്, വാഴ, മരിച്ചീനി, കവുങ്ങ് തുടങ്ങിയ കാര്‍ഷീക വിളകള്‍ പൂര്‍ണ്ണമായും നശിച്ചത് കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ജില്ലയില്‍ മലയോരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പലരും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്പയെടുത്തും പണയം വെച്ചുമാണ് ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ കൃഷിയിലേക്ക് തിരിഞ്ഞത്. പലിശയ്ക്ക് പണം വാങ്ങി കൃഷിയിറക്കുന്നവരും ഇല്ലാതില്ല. യഥാസമയം വിളവെടുത്ത് ബാധ്യതകള്‍ തീര്‍ക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളും ഇതോടെ താളം തെറ്റി. ഒന്നോ, രണ്ടോ, വര്‍ഷം മാത്രമല്ല എല്ലാ വര്‍ഷവും ഇതു തന്നെയാണ് സ്ഥിതി. സര്‍വ്വസ്വവും നഷ്ടപ്പെടുന്നതോടെ കടബാധ്യതയില്‍ നിന്ന് കടബാധ്യതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കര്‍ഷകര്‍ ആശയറ്റ് എന്തുചെയ്യണമെന്നറിയാതെ ഏറെ പ്രയാസപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രസക്തിവര്‍ധിക്കുന്നത്.
ജില്ലാ ഭരണ കൂടവും, കൃഷിവകുപ്പും ആത്യന്തീകമായി സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനങ്ങളുടെ പ്രത്യേകിച്ച് കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ സാധിക്കുകയുള്ളൂ. കാര്‍ഷീക വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടം കണക്കാക്കി മതിയായ നഷ്ടപരിഹാരം നല്‍കണം. വീടുകള്‍ പൂര്‍ണ്ണമായും ഭാഗീകമായും തകര്‍ന്ന എത്രയോ കുടുംബങ്ങള്‍ ജില്ലയിലുണ്ട്. ഇവര്‍ക്ക് കയറിക്കിടക്കാന്‍ മറ്റൊരിടമില്ലെന്നതാണ് വസ്തുത. അവരുടെ നഷ്ടം കണക്കാക്കി വീട് നിര്‍മ്മിച്ച് നല്‍കുകയോ മതിയായ നഷ്ടപരിഹാരം നല്‍കുകയോ വേണം. മാത്രവുമല്ല അത്തരക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടിയും ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്. തുടര്‍ ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തുടരാന്‍ സാധ്യതയുള്ളതിനാല്‍ ദുരന്ത മേഖലയില്‍ പാഞ്ഞെത്തി ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ പര്യാപ്തമാകും വിധം സര്‍ക്കാര്‍ സംവിധാനം ഫലപ്രദമാക്കുകയും വേണം.

LIVE NEWS - ONLINE

 • 1
  16 mins ago

  കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

 • 2
  48 mins ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 3
  2 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 4
  2 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

 • 5
  2 hours ago

  അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

 • 6
  2 hours ago

  മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

 • 7
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 8
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 9
  3 hours ago

  കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം