Wednesday, November 21st, 2018

മഴ കനത്തു; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

ആലുവയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Published On:Aug 18, 2018 | 10:05 am

പത്തനംതിട്ട: പ്രളയക്കെടുതിയില്‍പ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് വീണ്ടും കനത്ത മഴ. തിരുവനന്തപുരം, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങള്‍, എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങള്‍, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് പുലര്‍ച്ചെ മുതല്‍ വീണ്ടും മഴ കനത്തത്. രാവിലെ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചങ്കിലും കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാവുയാണ്.
എറണാകുളം ജില്ലയില്‍ ആലുവ യുസി കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറിയതിനേത്തുടര്‍ന്ന് ഇവിടെ നിന്നും മാറ്റി. ആലുവയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രാവിലെ രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടെ 25 ബോട്ടുകള്‍ എത്തുമെന്നാണ് വിവരം. ജോധ്പൂരില്‍ നിന്നാണ് ബോട്ടുകള്‍ എത്തിക്കുക. ഇതില്‍ 15 എണ്ണം ചെങ്ങന്നൂരിലേക്കും 10 എണ്ണം തിരുവല്ലയിലേക്കുമാണ് എത്തിക്കുക. രാവിലെ ആറിന് ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോഴും ബോട്ടുകള്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

 

 

LIVE NEWS - ONLINE

  • 1
    17 mins ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 2
    51 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 3
    2 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 4
    2 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 5
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 6
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 7
    3 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 8
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 9
    4 hours ago

    ബ്രസീലിന് ജയം