ഉളിക്കല്‍, കൊട്ടിയൂര്‍, ആറളം, അയ്യംകുന്ന്, പേരട്ട, ആടാംപാറ, ഒന്നാംപാലം, കാപ്പിമല, കാനവയല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.
ഉളിക്കല്‍, കൊട്ടിയൂര്‍, ആറളം, അയ്യംകുന്ന്, പേരട്ട, ആടാംപാറ, ഒന്നാംപാലം, കാപ്പിമല, കാനവയല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.
കണ്ണൂര്‍: ചെറിയ ഇടവേളക്കുശേഷം മലയോര മേഖലയില്‍ വീണ്ടും കനത്ത മഴ. ഇന്നലെ രാത്രിയോടെ ശക്തിയാര്‍ജിച്ച മഴയെ തുടര്‍ന്നുള്ള മലവെള്ള പാച്ചലില് പലയിടത്തും വീണ്ടും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ മേഖലയിലെ പുഴകളും തോടുകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി പുഴയിലും റിസര്‍വോയര്‍ പ്രദേശത്തും മഴയെ തുടര്‍ന്ന് വെള്ളം ഉയര്‍ന്നിരിക്കുകയാണ്. കച്ചേരിക്കടവ് മുടിക്കയത്ത് മണ്ണിടിഞ്ഞ് ഇടച്ചേരി അന്തോണിയുടെ വീട് തകര്‍ന്നു. മാക്കൂട്ടം ചുരം റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പേരട്ട ഉപദേശിക്കുന്നിലും മണ്ണിടിച്ചില്‍ ഉണ്ടായി.
അയ്യംകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് ഉരുള്‍ പൊട്ടി. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മുതലുള്ള കനത്ത മഴയാണ് ഉരുള്‍ പൊട്ടലിനിടയാക്കിയത്. അയ്യംകുന്ന് പഞ്ചായത്ത് അധികൃതര്‍, റവന്യു അധികൃതര്‍, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ സംഭവസ്ഥലത്തെത്തി.
കനത്ത മഴയില്‍ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പാലപ്പുഴ പാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകുകയാണ്. ഇത് അപകട ഭീഷണി ഉയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം തകര്‍ന്ന മുട്ടുമാറ്റിയിലെ ആനമതില്‍ വീണ്ടും ഇടിഞ്ഞ നിലയിലാണ്.
പാല്‍ച്ചുരം റോഡ് മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ പലയിടത്തും തകര്‍ന്നിരിക്കുകയാണ്. ഇതോടെ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കൊട്ടിയൂരില്‍ മണ്ണിടിച്ചിലില്‍ ഏതാനും വീടുകളും പൊളിഞ്ഞിട്ടുണ്ട്.
കനത്ത മഴയെതുടര്‍ന്ന് ഉളിക്കല്‍, കൊട്ടിയൂര്‍, ആറളം, അയ്യംകുന്ന്, പേരട്ട, ആടാംപാറ, ഒന്നാംപാലം, കാപ്പിമല, കാനവയല്‍ എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടി.