Thursday, April 25th, 2019

കനത്ത മഴ; ഇടുക്കിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷം

ഇടുക്കി: കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് ഇടുക്കിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷമാകുന്നു. മഴ കനത്ത് നദികളിലും ഡാമിലും ജലനിരപ്പ് അപകട നില കടന്നതിനെ തുടര്‍ന്ന് ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടിമുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതേസമയം കനത്ത മഴയില്‍ കൊച്ചി-മധുര ദേശീയപാതയില്‍ വാളറയ്ക്ക് സമീപമുള്ള ഭാഗത്തെ ഒരുഭാഗമിടിഞ്ഞ് ദേവിയാര്‍ പുഴയില്‍ വീണു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിട്ടു. ഇന്നലെ … Continue reading "കനത്ത മഴ; ഇടുക്കിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷം"

Published On:Jul 25, 2018 | 8:02 am

ഇടുക്കി: കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് ഇടുക്കിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും രൂക്ഷമാകുന്നു. മഴ കനത്ത് നദികളിലും ഡാമിലും ജലനിരപ്പ് അപകട നില കടന്നതിനെ തുടര്‍ന്ന് ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടിമുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതേസമയം കനത്ത മഴയില്‍ കൊച്ചി-മധുര ദേശീയപാതയില്‍ വാളറയ്ക്ക് സമീപമുള്ള ഭാഗത്തെ ഒരുഭാഗമിടിഞ്ഞ് ദേവിയാര്‍ പുഴയില്‍ വീണു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിട്ടു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് റോഡില്‍ വിള്ളലുണ്ടാകുന്നത്. ഇതോടെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഗാതാഗതം നിയന്ത്രിച്ചു. ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ടു. ഉച്ചയോടെ ഈ ഭാഗം പകുതിയിലേറെ ഇടിഞ്ഞ് പുഴയിലെ വാളറ വെള്ളച്ചാട്ടത്തിലേക്ക് വീണു. ഇതോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. വാഹനങ്ങള്‍ വാളറയില്‍ നിന്നും പാംബ്ല വഴി തിരിച്ച് വിട്ടിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    49 mins ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 2
    2 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 3
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 4
    6 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 5
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 6
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    9 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര