Wednesday, September 19th, 2018

കനത്ത മഴ വ്യാഴാഴ്ച വരെ തുടരും

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

Published On:Jul 16, 2018 | 10:01 am

കണ്ണൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നത് ജനജീവിതം താറുമാറാക്കി. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷ തീരത്തെ ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കാന്‍ കാരണമായത്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മഴയെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ട് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
മഴയെ തുടര്‍ന്ന് റെയില്‍വെ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ആലപ്പുഴ, എറണാകുളം, വയനാട്, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളില്‍ വ്യാപകമായ കൃഷിനാശവും വെള്ളക്കെട്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഇന്ന് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ ഷട്ടറുകള്‍ തുടക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നദികളുടെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. എറണാകുളത്തെ ചെല്ലാനത്തും തിരവനന്തപുരത്തെ അഞ്ചുതെങ്ങിലും കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ട്.
പമ്പാനദി കരകവിഞ്ഞൊഴുകയാണ്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ചെത്തോങ്കരയില്‍ വെള്ളം കയറി. അരയാണലിമണ്‍ ക്രോസ്‌വേ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴ തുറവൂര്‍ തീരദേശ റെയില്‍ പാതയില്‍ ചന്തിരൂരില്‍ പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതിനാല്‍ ഗതാഗതം നിലച്ചു. മറ്റു ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു.
കനത്തെ മഴയില്‍ എറണാകുളം ജില്ല മുഴുവന്‍ വെള്ളക്കെട്ടിലായി. നഗരത്തിലെ മേനക, ഹൈക്കോടതി ജംഗ്ഷന്‍, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, കോണ്‍വെന്റ് ജംഗ്ഷന്‍, സൗത്ത്, വൈറ്റില തുടങ്ങിയ പ്രധാന ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിന്റെ പിടിയിലാണ്. മെട്രോയുടെ പണികള്‍ നടക്കുന്ന എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടം ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. റോഡില്‍ വെള്ളം പൊങ്ങിയത് സ്റ്റേഷനിലേക്കെത്തിയ വാഹനയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ബാധിച്ചു. സൗത്ത് റെയില്‍വേ സ്റ്റേഷനിലും വെള്ളം കയറി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റും വെള്ളത്തില്‍ മുങ്ങി. കമ്മട്ടിപ്പാടം, ഉദയാകോളനി എന്നിവിടങ്ങില്‍ വീടുകളില്‍ വെള്ളം കയറി. തൃശൂര്‍ ചാവക്കാട്ട് കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം മൂലം നൂറോളം വീടുകളില്‍ വെള്ളം കയറി.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശമുണ്ട്. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം ഷട്ടറുകള്‍ ഏതു നിമിഷവും തുറന്നോക്കും.

 

LIVE NEWS - ONLINE

  • 1
    44 mins ago

    ഓണം ബംബര്‍ തൃശൂരില്‍

  • 2
    2 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 3
    3 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 4
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    5 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 6
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    6 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 8
    6 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 9
    6 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്