Tuesday, April 23rd, 2019

മുംബൈയില്‍ കനത്ത മഴ; മൂന്നു മരണം

മുംബൈയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ ഗതാഗതം 10 മുതല്‍ 15 മിനിട്ട് വരെ വൈകിയിട്ടുണ്ട്.

Published On:Jun 25, 2018 | 10:00 am

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടു ദിവസം കൂടി മഴയെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ കൂടാതെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്.
നഗരത്തില്‍ മരം വീണ് രണ്ടു പേരും മതിലിടിഞ്ഞ് വീണ് ഒരാളുമാണ് മരിച്ചത്. മഴയെ തുടര്‍ന്ന് റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. മുംബൈയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ ഗതാഗതം 10 മുതല്‍ 15 മിനിട്ട് വരെ വൈകിയിട്ടുണ്ട്. ട്രാക്കുകള്‍ വെള്ളത്തിനടിയിലാണ്.
അന്ധേരി, ഖര്‍, മലാഡ് എന്നീ പ്രദേശങ്ങളിലെ സബ് വേകളില്‍ വെള്ളം മൂടി കിടക്കുകയാണ്.

LIVE NEWS - ONLINE

  • 1
    32 mins ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 2
    1 hour ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 3
    2 hours ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 4
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 5
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 6
    3 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 7
    3 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 8
    5 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 9
    6 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്