Wednesday, July 24th, 2019

ഞായറാഴ്ച വരെ മഴ കനക്കും; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ട്്. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ ചിലയിടത്ത് താറുമാറായി.

Published On:Jun 21, 2018 | 10:49 am

കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണവും കൂടുന്നു. വിവിധ ആശുപത്രികളിലായി നൂറുകണക്കിനാളുകളാണ് പനിക്ക് ചികിത്സതേടിയെത്തിയത്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ മലേരിയയുണ്ടോയെന്ന പരിശോധനക്ക് ആരോഗ്യവകുപ്പ് രംഗത്തുണ്ട്.
ജില്ലയില്‍ മഴയുടെ അളവ് കൂടി. ഇന്നലെ മാത്രം കണ്ണൂരില്‍ 48.6 എം എം, തലശ്ശേരി 73 എം എം, തളിപ്പറമ്പ് 56.4 എം എം മഴയാണ് ലഭിച്ചത്. ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ട്്. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ ചിലയിടത്ത് താറുമാറായി.
തലശ്ശേരി കുയ്യാലി റെയില്‍വെ ഗേറ്റിന് സമീപം ഗുഡ്‌ഷെഡ് റോഡ് വെള്ളംകയറി വാഹനഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ഓവുചാല്‍ വൃത്തിയാക്കാത്തതാണ് വെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്നതിനിടയാക്കുന്നത്. തുടര്‍ച്ചയായ മഴകാരണം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കം കാരണം വീട്ടുകാര്‍ മറ്റ് സ്ഥലങ്ങളിലെ ബന്ധുവീടുകളില്‍ അഭയം തേടി.
കണ്ണൂര്‍ താണയില്‍ സയ്യിദിന്റെ ഉടമസ്ഥതയിലുള്ള വീട്ടുപരിസരത്ത് മലിനജലം കെട്ടിനില്‍ക്കുകയാണ്. ഓവുചാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാത്തതിനാലാണ് വെള്ളം വീട്ടുമുറ്റത്ത് തളം കെട്ടി നില്‍ക്കുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. വളപട്ടണം തങ്ങള്‍ വയലിലും വെള്ളപ്പൊക്കമുണ്ട്. സ്‌കൂളിലേക്കും വീടുകളിലേക്കും ഇതുവഴി പോകാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലത്രെ.
മഴ കനത്തതോടെ വഴിയരികിലെ മരങ്ങള്‍ കടപുഴകി വീഴുന്നത് പതിവായി. അപകടഭീഷണി ഉയര്‍ത്തുന്ന ഒട്ടേറെ മരങ്ങള്‍ പലയിടത്തുമുണ്ട്്. അതിനിടെ വഴിവിളക്കുകളെല്ലാം മിഴിയടച്ച നിലയിലാണ്. ചിലയിടത്ത് അറ്റകുറ്റപണികള്‍ നടത്താതെ വിളക്കുകാലില്‍ ബഹുവര്‍ണ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് കരാറുകാരന്‍ ലക്ഷങ്ങള്‍ കൈക്കലാക്കുമ്പോള്‍ വഴിവിളക്കിന് വൈദ്യുത ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കെ എസ് ഇ ബിക്ക് നല്‍കി ത്രിതല പഞ്ചായത്തുകള്‍ കൈകഴുകുകയാണ്. കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് പലയിടത്തും സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്്. കുഴികളും വെള്ളക്കെട്ടുകളും രൂപപ്പെട്ടതോടെ ഇരുള്‍ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വാഹനയാത്രികര്‍ക്ക്് പേടിസ്വപ്‌നമായി.

 

LIVE NEWS - ONLINE

 • 1
  2 hours ago

  തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

 • 2
  2 hours ago

  എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

 • 3
  2 hours ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

 • 4
  3 hours ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 5
  3 hours ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 6
  3 hours ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 7
  4 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 8
  4 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  4 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല