Friday, November 16th, 2018

കനത്ത മഴയില്‍ പാലങ്ങളുടെ തൂണുകള്‍ ഒലിച്ചുപോയി

ഇരിട്ടി: കനത്ത മഴയില്‍ പെരുമ്പാടി പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് കേരള, കര്‍ണാടക അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പെരുമ്പാടി തടാകത്തില്‍ വെള്ളം കയറിയത്. തുടര്‍ന്നുള്ള കുത്തൊഴുക്കിലാണ് പാലം ഒലിച്ചുപോയത്. പാതക്ക് അരികിലെ തടാകത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ശക്തമായ കുത്തൊഴുക്ക് അനുഭവപ്പെടുകയും സമീപത്തെ റോഡ് അടക്കം തകരുകയുമായിരുന്നു. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്. മാക്കൂട്ടം ചുരം പാതയിലാണ് പെരുമ്പാടി പാലം സ്ഥിതിചെയ്യുന്നത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇരിട്ടി, കൂട്ടുപുഴ … Continue reading "കനത്ത മഴയില്‍ പാലങ്ങളുടെ തൂണുകള്‍ ഒലിച്ചുപോയി"

Published On:Jul 20, 2017 | 2:01 pm

ഇരിട്ടി: കനത്ത മഴയില്‍ പെരുമ്പാടി പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് കേരള, കര്‍ണാടക അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു.
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പെരുമ്പാടി തടാകത്തില്‍ വെള്ളം കയറിയത്. തുടര്‍ന്നുള്ള കുത്തൊഴുക്കിലാണ് പാലം ഒലിച്ചുപോയത്. പാതക്ക് അരികിലെ തടാകത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ശക്തമായ കുത്തൊഴുക്ക് അനുഭവപ്പെടുകയും സമീപത്തെ റോഡ് അടക്കം തകരുകയുമായിരുന്നു. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്. മാക്കൂട്ടം ചുരം പാതയിലാണ് പെരുമ്പാടി പാലം സ്ഥിതിചെയ്യുന്നത്.
പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇരിട്ടി, കൂട്ടുപുഴ വഴി കര്‍ണാടകത്തിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. ബസ്സുകളടക്കം വാഹനങ്ങള്‍ ഇപ്പോള്‍ മാനന്തവാടി കര്‍ണാടക അതിര്‍ത്തിയായ കുട്ട വഴിയാണ് കടത്തിവിടുന്നത്.
ഇരിട്ടിയിലെ കെ എസ് ടി പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായുളള പുതിയ പാലത്തിന്റെ തൂണ്‍ നിര്‍മ്മാണത്തിനായുള്ള താല്‍ക്കാലിക ടെസ്റ്റ് പൈലിംഗ് തൂണുകളും കനത്ത മഴയില്‍ ഒലിച്ചുപോയി. നേരത്തെയും കനത്ത മഴയെ തുടര്‍ന്ന് പൈലിംഗ് തൂണുകള്‍ ഒലിച്ചുപോയിരുന്നു.

LIVE NEWS - ONLINE

  • 1
    9 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    2 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    5 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    6 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    7 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    7 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    8 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    8 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി