Wednesday, May 22nd, 2019

പൊരിവെയിലത്തും കനത്ത പോളിംഗ്

കണ്ണൂര്‍, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ 40 ശതമാനം പോളിംഗ്

Published On:Apr 23, 2019 | 11:48 am

കണ്ണൂര്‍:  സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. വയനാട്ടിലും പത്തനംതിട്ടയിലും പോളിംഗ് 40 ശതമാനം കടന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ശ്രദ്ധേയമായ വയനാട്ടില്‍ രാവിലെ ഏഴു മുതല്‍തന്നെ നൂറു കണക്കിന് പേരാണ് പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ എത്തിയത്. കണ്ണൂര്‍, തൃശൂര്‍, കോട്ടയം മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
അതേസമയം, വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വ്യാപക തകരാറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവളത്തും ചേര്‍ത്തലയിലുമാണ് ഗുരുതര പിഴവുണ്ടായതെന്നാണ് പരാതി. ചൊവ്വരയിലെ 151-ാം ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ തെളിഞ്ഞത് താമരചിഹ്നമാണ്. 76 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്. വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് തെര. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രം വിശദപരിശോധനക്കായി മാറ്റി. പിന്നീട് പുതിയ യന്ത്രം എത്തിച്ച് വോട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തു. ആലപ്പുഴയില്‍ കിഴക്കേചേര്‍ത്തല എന്‍എസ്എസ് കരയോഗം 88-ാം നമ്പര്‍ ബൂത്തിലാണ് ഏത് ചിഹ്നത്തില്‍ കുത്തിയാലും താമരക്ക് തെളിയുന്നതായി പരാതിയുര്‍ന്നത്. മോക്ക് വോട്ടിന്റെ സമയത്താണ് ഇവിടെ യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രം പുനസ്ഥാപിച്ചു.
രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. മാവോയിസ്റ്റ് ഭീഷണി നടക്കുന്ന ബൂത്തുകളില്‍ കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയട്ടുണ്ട്. 57 കമ്പനി കേന്ദ്ര സേനയെ ആണ് സംസ്ഥാനത്തൊട്ടാകെ സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. വൈകിട്ട് ആറുമണി വരെയാണ് പോളിങ് സമയം.
കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനും കുടുംബവും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി, എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും കുടുംബവും, ചാലക്കുടുയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റും കുടുംബവും, തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.
ഇടത്‌വലത് മുന്നണികള്‍ക്കുമൊപ്പം എന്‍.ഡി.എ.കൂടി പ്രതീക്ഷപ്രകടിപ്പിക്കുന്ന മത്സരമാണ് ഇത്തവണത്തേത്. പരമാവധി വോട്ടര്‍മാരെ വോട്ട്‌ചെയ്യിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഇത് പോളിംഗ് ശതമാനം കൂടാനിടയാക്കുമെന്നാണ് വിലയിരുത്തല്‍.

 

 

LIVE NEWS - ONLINE

 • 1
  1 min ago

  ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

 • 2
  2 hours ago

  മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

 • 3
  2 hours ago

  വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 • 4
  2 hours ago

  വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

 • 5
  2 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

 • 6
  2 hours ago

  നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

 • 7
  3 hours ago

  മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

 • 8
  3 hours ago

  റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

 • 9
  3 hours ago

  ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്