Wednesday, August 21st, 2019

കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

ഇടത്‌വലത് മുന്നണികള്‍ക്കുമൊപ്പം എന്‍.ഡി.എ.കൂടി പ്രതീക്ഷപ്രകടിപ്പിക്കുന്ന മത്സരമാണ് ഇത്തവണത്തേത്.

Published On:Apr 23, 2019 | 3:03 pm

തിരു: സംസ്ഥാനത്ത് 20 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴു മുതല്‍ ഇതുവരെ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം 60 കടന്നു. കണ്ണൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ നടന്നത്. മൂന്നു മണിവരെ 63 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട്, ആറ്റിങ്ങല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളില്‍ പോളിങ് 50 ശതമാനത്തിന് മുകളിലെത്തി.

രാജ്യവ്യാപകമായി ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംഘട്ടത്തിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലടക്കം 117 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതും ഈ ഘട്ടത്തിലാണ്.
കേരളത്തില്‍ ആകെ 2.61 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2,88,191 പേര്‍ കന്നിവോട്ടര്‍മാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇടത്‌വലത് മുന്നണികള്‍ക്കുമൊപ്പം എന്‍.ഡി.എ.കൂടി പ്രതീക്ഷപ്രകടിപ്പിക്കുന്ന മത്സരമാണ് ഇത്തവണത്തേത്. പരമാവധി വോട്ടര്‍മാരെ വോട്ട്‌ചെയ്യിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഇത് പോളിങ് ശതമാനം കൂടാനിടയാക്കുമെന്നാണ് വിലയിരുത്തല്‍.

 

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    17 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു