Wednesday, January 23rd, 2019

കനത്ത ഫീസ് വാങ്ങിയിട്ടും യൂണിവേഴ്സ്റ്റി പരീക്ഷ നടത്തിയില്ല

        തൃശൂര്‍: രണ്ടായിരത്തി അഞ്ഞൂറുരൂപ ഫീസ് വാങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷ നടത്തുന്നില്ലെന്ന് പരാതി. സ്‌പെഷല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എന്ന പേരില്‍ 2012 നവംബറിലാണ് സര്‍വ്വകലാശാല ഫീസ് ഈടാക്കിയത്. ഒരു പേപ്പറിന് 2500 രൂപയായിരുന്നു ഫീസ്. എം.എ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് ലഭിക്കാതെ പോയവര്‍ക്ക് ഒറ്റത്തവണ അവസരം നല്‍കുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു പരീക്ഷ പ്രഖ്യാപിച്ചത്. 1990-98 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായിരുന്നു അവസരം. ഫീസ് വാങ്ങുന്നതില്‍ കാണിച്ച ശുഷ്‌കാന്തി … Continue reading "കനത്ത ഫീസ് വാങ്ങിയിട്ടും യൂണിവേഴ്സ്റ്റി പരീക്ഷ നടത്തിയില്ല"

Published On:Jan 7, 2014 | 10:11 am

Calicut University  Full

 

 

 

 
തൃശൂര്‍: രണ്ടായിരത്തി അഞ്ഞൂറുരൂപ ഫീസ് വാങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷ നടത്തുന്നില്ലെന്ന് പരാതി. സ്‌പെഷല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എന്ന പേരില്‍ 2012 നവംബറിലാണ് സര്‍വ്വകലാശാല ഫീസ് ഈടാക്കിയത്. ഒരു പേപ്പറിന് 2500 രൂപയായിരുന്നു ഫീസ്. എം.എ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് ലഭിക്കാതെ പോയവര്‍ക്ക് ഒറ്റത്തവണ അവസരം നല്‍കുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു പരീക്ഷ പ്രഖ്യാപിച്ചത്. 1990-98 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായിരുന്നു അവസരം. ഫീസ് വാങ്ങുന്നതില്‍ കാണിച്ച ശുഷ്‌കാന്തി പരീക്ഷ നടത്തുന്നതില്‍ സര്‍വ്വകലാശാലയ്ക്ക് ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ചുരുക്കംചില വിഷയങ്ങളില്‍ മാത്രമാണ് ഇതുവരെ പരീക്ഷ നടന്നത്. സംസ്‌കൃതം സാഹിത്യം ഉള്‍പ്പെടെ പല വിഷയങ്ങളിലും ഇനിയും പരീക്ഷ നടന്നിട്ടില്ല. യൂണിവേഴ്‌സിറ്റിയില്‍ അന്വേഷിക്കുമ്പോള്‍ വ്യക്തമായ ഒരു മറുപടിയും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ പറഞ്ഞു. ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ആളില്ല എന്നു തുടങ്ങി വിചിത്രമായ മറുപടികളാണ് കിട്ടുന്നത്. മാര്‍ക്ക് ഇംപ്രൂവ് ചെയ്ത് ജോലിക്ക് അപേക്ഷിക്കാന്‍ കാത്തിരുന്ന പലരും പ്രായപരിധി എത്തുന്നതിന്റെ വക്കിലാണ്. കനത്ത ഫീസടച്ചിട്ടും ഒരു വര്‍ഷമായി പരീക്ഷ നടത്താത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാര്‍ഥികള്‍.

LIVE NEWS - ONLINE

  • 1
    5 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    10 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    13 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    14 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    15 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍