Saturday, January 19th, 2019

ഹെതര്‍ ന്യൂയെര്‍ട്ട് യുഎന്നിലെ യു.എസ് പ്രതിനിധി

ഫോക്‌സ് ന്യൂസ് മുന്‍ അവതാരകയായിരുന്നു.

Published On:Nov 2, 2018 | 9:49 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ ന്യൂയെര്‍ട്ട് ഐക്യരാഷ്ട്ര സഭയിലെ യു.എസിന്റെ നയതന്ത്ര പ്രതിനിധിയായേക്കും. ഹെതര്‍ ന്യൂയെര്‍ട്ടിനെ പുതിയ പദവിയിലേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നതായി മുതിര്‍ന്ന വൈറ്റ് ഹൗസ് ഉഗ്യോഗസ്ഥന്‍ എ.ബി.സി ന്യൂസിനെ അറിയിച്ചു.
ട്രംപിന്റെ തീരുമാനം അംഗീകരിച്ചാല്‍ യു.എന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന നിക്കി ഹാലിയുടെ പിന്‍ഗാമിയാകും ഹെതര്‍ ന്യൂയെര്‍ട്ട്. ട്രംപുമായി രണ്ടു തവണ ന്യൂയെര്‍ട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാലേ സ്ഥാനപതി സ്ഥാനത്തേക്ക് ന്യൂയെര്‍ട്ടിനെ നിയമിക്കാന്‍ സാധിക്കൂ.
എ.ബി.സി ന്യൂസിലെ മാധ്യമപ്രവര്‍ത്തനത്തിന് ശേഷം 2017 ഏപ്രിലിലാണ് ന്യൂയെര്‍ട്ട് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവായി ചുമതയേറ്റത്. ഫോക്‌സ് ന്യൂസ് മുന്‍ അവതാരകയായിരുന്നു.
പ്രസിഡന്റ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് യു.എന്നിലെ യു.എസ് നയതന്ത്ര പ്രതിനിധിയായിരുന്ന നിക്കി ഹാലി രാജിവെച്ചത്. ഇന്ത്യന്‍ വംശജയായ നിക്കി 2017 ജനുവരിയിലാണ് അംബാസഡറായി നാമനിര്‍ദേശം ചെയ്തത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു