Wednesday, February 20th, 2019

യുവാക്കളില്‍ ഹൃദ്രോഗം കൂടുന്നു

          കേരളത്തില്‍ ഹൃദ്രോഗം ബാധിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഈ അടുത്തിടെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നത്. ഹൃദ്രോഗം ബാധിക്കുന്നവരില്‍ 40 വയസ്സില്‍ താഴെയുള്ള യുവാക്കളുടെ എണ്ണംപാശ്ചാത്യരാജ്യങ്ങളില്‍ എട്ട് ശതമാനത്തില്‍ താഴെയും ദേശീയതലത്തില്‍ 18 ശതമാനവും ആണെങ്കില്‍ കേരളത്തിലത് 32 ശതമാനം ആണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചരുക്കിപറഞ്ഞാല്‍ പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടിവര്‍ധനയാണ് ഇക്കാര്യത്തില്‍ കാണുന്നത്. പ്രതിവര്‍ഷം 40,000 ആളുകള്‍ … Continue reading "യുവാക്കളില്‍ ഹൃദ്രോഗം കൂടുന്നു"

Published On:Feb 10, 2014 | 10:47 am

Heart Issue in Youth Full

 

 

 

 

 

കേരളത്തില്‍ ഹൃദ്രോഗം ബാധിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഈ അടുത്തിടെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നത്. ഹൃദ്രോഗം ബാധിക്കുന്നവരില്‍ 40 വയസ്സില്‍ താഴെയുള്ള യുവാക്കളുടെ എണ്ണംപാശ്ചാത്യരാജ്യങ്ങളില്‍ എട്ട് ശതമാനത്തില്‍ താഴെയും ദേശീയതലത്തില്‍ 18 ശതമാനവും ആണെങ്കില്‍ കേരളത്തിലത് 32 ശതമാനം ആണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ചരുക്കിപറഞ്ഞാല്‍ പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടിവര്‍ധനയാണ് ഇക്കാര്യത്തില്‍ കാണുന്നത്.
പ്രതിവര്‍ഷം 40,000 ആളുകള്‍ കേരളത്തില്‍ ഹൃദ്രോഗം മൂലം മരിക്കുന്നുണ്ട്. ഇതില്‍ത്തന്നെ 30 ശതമാനം ഹൃദയാഘാതവും 40 വയസ്സില്‍ താഴെയുള്ളവരിലാണ് സംഭവിക്കുന്നത്. ഇതിലും ഭീകരമായ അവസ്ഥ ഹൃദ്രോഗംബാധിച്ച് മരിക്കുന്നവരില്‍ 10 ശതമാനവും കുഴഞ്ഞ്‌വീണ് പൊടുന്നനെ മരണത്തിന് കീഴ്‌പ്പെടുന്നു എന്നതാണ്. പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രിയിലെത്തിക്കാന്‍പോലും കഴിയാതെയാണ് പത്തുശതമാനം ആളുകള്‍ കുഴഞ്ഞുവീണ് മരിക്കുന്നത്.
കേരളത്തില്‍ ഗ്രാമവാസികളെ ആപേക്ഷിച്ച് നഗരവാസികളിലാണ് ഹൃദ്രോഗനിരക്ക് കൂടുതല്‍ എന്നും പഠനം തെളിയിക്കുന്നു. നഗരവാസികളില്‍ 10.7 ശതമാനം ആളുകള്‍ക്ക് ഹൃദ്രോഗം ഉള്ളപ്പോള്‍ ഗ്രാമവാസികളില്‍ അത് 7.4 ശതമാനം മാത്രമാണ്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    18 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    18 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍