Saturday, November 17th, 2018

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഹൃദയാഘാതം ഉണ്ടായി രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ നല്‍കേണ്ടതാണ്

Published On:May 30, 2018 | 9:20 am

ഇന്നത്തെക്കാലത്ത് ഹാര്‍ട്ട് അറ്റാക്ക ഏതുപ്രായക്കാര്‍ക്കും പിടിപെടാം. 30 വയസ്സുള്ളവരില്‍ വരെ ഹൃദ്രരോഗം പിടിപെടുന്നതായാണ് കാണുന്നത്. ദിവസങ്ങല്‍ കഴിയുമ്പോഴും ഇതിന്റെ കാര്യത്തില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഹാര്‍ട്ട് അറ്റാക്ക് വന്ന് ബുദ്ധിമുട്ടുവരുടേയും, മരണപ്പെടുന്നവരുടേയും എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ജീവിതശൈലിയിലെ ചില രീതികളാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നതും.
അപ്രതീക്ഷിതമായിട്ടാണ് പലപ്പോഴും ഹൃദയാഘാതം ഉണ്ടാകുന്നനത്. എന്നാല്‍ ഇത്തരം അവസരങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. രോഗിയുടെ ജീവന്‍പോലും രക്ഷിക്കുന്ന ചില കരുതലുകള്‍. ഹൃദയാഘാതം ഉണ്ടായി രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ നല്‍കേണ്ടതാണ്. അബോധാവസ്ഥയിലായ രോഗിയുടെ നാവ് പിറകോട്ട് വീണ് ശ്വാസക്കുഴല്‍ അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി തല അല്പം പിറകോട്ടാക്കി കീഴ്ത്താടി ഉയര്‍ത്തിപ്പിടിക്കണം. അതുപോലെ, ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്‍തന്നെ മലര്‍ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം.
ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി, നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് ഒരു കൈപ്പത്തി ചേര്‍ത്തുവെച്ച് അതിനു മുകളിലായി മറ്റേ കൈപ്പത്തിയും ചേര്‍ത്തുവെച്ച് ശക്തിയായി താഴേക്ക് അമര്‍ത്തുക. നെഞ്ചില്‍ ശക്തിയായി അമര്‍ത്തിയശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. രോഗിയുടെ മൂക്കടച്ചു പിടിച്ച്് വായയുടെ മുകളിലായി ഒരു തൂവാല ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്‍ന്ന് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കണം. വീണ്ടും ഈ പ്രക്രിയ തുടരുക.

LIVE NEWS - ONLINE

  • 1
    4 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 2
    5 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 3
    12 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 4
    13 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 5
    18 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    19 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 7
    20 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 8
    22 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 9
    1 day ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി