ആരോഗ്യമുള്ളവരിലും ഹൃദ്രോഗം

Published:December 5, 2016

heart-resurch-imperial-college-london-full

 

 

 
പൂര്‍ണ ആരോഗ്യവാന്‍മാരായ 100 പേരില്‍ ഒരാള്‍ ഗുരുതര ഹൃദയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ജീനുകളെ വഹിക്കുന്നുവെന്ന് പഠനം. ലണ്ടന്‍ ഇംപീയല്‍ കോളജിലെയും എം.ആര്‍.സി ക്ലിനിക്കല്‍ സയന്‍സ് സെന്ററിലേയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ലോകജന സംഖ്യയുടെ ഒരു ശതമാനം പേര്‍ ഹൃദ്രോഗ ഭീഷണിയലാണ്. മദ്യപാനം മൂലമോ ഗര്‍ഭാവസ്ഥയിലോ ഉണ്ടാകുന്ന അസാധാരണ പിരിമുറുക്കങ്ങള്‍ ആളുകള്‍ പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ പോലും ഹൃദ്രോഗത്തിനിടയാക്കും.
നാച്വര്‍ ജനറ്റിക്‌സ് എന്ന ജേണലിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്. പരിവര്‍ത്തനം സംഭവിച്ച ജീനുകളുള്ള എലികളെ നിരീക്ഷിച്ചാണ് നിഗമനത്തിലെത്തിയത്. ഇത്തരം ജീനുകളുള്ള എലികള്‍ ആരോഗ്യമുള്ളവയായി കാണുന്നുവെങ്കിലും പെട്ടെന്ന് പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ഹൃദയ പേശികള്‍ക്ക് അസാധാരണ മാറ്റം സംഭവിക്കുന്നു. ഹൃദയ പേശികള്‍ നീണ്ട് മെലിയുകയും ഇതുമൂലം ശരീരത്തിലേക്ക് ആവശ്യാനുസരണം രക്തം പമ്പ് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഡിലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമാണിത്. ഹൃദയം മാറ്റി വെക്കേണ്ടി വരുന്നതിന് ഏറ്റവും പ്രധാന കാരണം ഡിലേറ്റഡ് കാര്‍ഡിയോ മയോപതിയാണ്.
ആരോഗ്യമുള്ള 1,400 പേരെ നിരീക്ഷിച്ചതില്‍ 15 പേര്‍ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ടിടിന്‍ ജീനുണ്ട്. കമ്പ്യൂട്ടര്‍ സ്‌കാനിങ്ങ് വഴി ഇവരുടെ ഹൃദയത്തിന്റെ ത്രിമാന മാതൃക തയാറാക്കിയതില്‍ നിന്നും പരിവര്‍ത്തനം ചെയ്ത ജീനുള്ളവരുടെ ഹൃദയം മറ്റുള്ളവരുടേതിനേക്കാള്‍ അല്‍പ്പം വികസിച്ചവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.