Thursday, September 19th, 2019

കുട്ടികള്‍ക്ക് വേണം ഹെല്‍ത്തി ഫുഡ്

വിറ്റാമിന്‍, പ്രോട്ടീന്‍, കാത്സ്യം എന്നിവയെല്ലാം ഒരു കുട്ടിയുടെ ശരീരത്തിന് വളരെ പ്രധാനമാണ്

Published On:Jul 10, 2019 | 12:30 pm

വിറ്റാമിന്‍, പ്രോട്ടീന്‍, കാത്സ്യം എന്നിവയെല്ലാം ഒരു കുട്ടിയുടെ ശരീരത്തിന് വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ കുട്ടികള്‍ക്കായി ഹെല്‍ത്തി ഫുഡ് നല്‍കാം. എന്നാല്‍, എന്ത് കുട്ടികള്‍ക്ക് നല്‍കും എന്ന് ചിന്തിക്കുന്നവരാകും അമ്മാര്‍. കുട്ടികളുടെ ഹെല്‍ത്തി ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.
കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട. മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. ബദാം, പിസ്ത, കശുവണ്ടി തുടങ്ങിയവ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കുക. ബദാം വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതാകും കൂടുതല്‍ നല്ലത്. പിസ്ത, കശുവണ്ടി എന്നിവ ദിവസവും മൂന്നോ നാലോ വച്ച് നല്‍കാവുന്നതാണ്.
നെയ്യില്‍ വറുത്ത നേന്ത്രപ്പഴം കുട്ടികള്‍ക്ക് വളരെ നല്ലതാണ്. ഇവ കുട്ടികളിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. നേന്ത്രപ്പഴവും നെയ്യും പതിവായി നല്‍കാവുന്നതാണ്. നെയ്യ് വെറുംവയറ്റില്‍ നല്‍കുന്നതും തൂക്കകുറവും ഉന്മേഷമില്ലായ്മയും ഇല്ലാതാക്കാന്‍ ഉപകരിക്കും. പാല്‍ എന്നത് കുട്ടികള്‍ക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ഓണം ബംബര്‍ നറുക്കെടുത്തു

  • 2
    4 hours ago

    പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

  • 3
    6 hours ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 4
    7 hours ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 5
    7 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 6
    7 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 7
    8 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 8
    8 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 9
    8 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്