Saturday, September 22nd, 2018

ആഹാരത്തിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍..

ആഹാരത്തിനു ശേഷം ഉടന്‍ കുളിക്കരുത്

Published On:Jun 18, 2018 | 8:36 am

1 ആഹാരം കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കുന്നത് നല്ല ശീലമല്ല. ഈ രീതി നല്ലതാണെന്നാണ് പലരും കരുത്തുന്നത്. എന്നാല്‍ ഇതു വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഉമിനീരുതന്നെ ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. ഭക്ഷണശേഷം ഉടന്‍ തന്നെ വെള്ളം കുടിക്കുന്നത് ഉമിനീരിന്റെ ഈ ശക്തിയെ ഇല്ലാതാക്കുന്നു. ആഹാരത്തിനു പിറകേ വെള്ളം കുടിക്കുമ്പോള്‍ ഈ പ്രവര്‍ത്തനത്തിനു തടസ്സം ഉണ്ടാകും. അതുകൊണ്ട് ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞ് മാത്രമേ വെള്ളം കുടിയ്ക്കാന്‍ പാടുകയുള്ളൂ.
2 ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നവരുണ്ട്. എന്നാല്‍ ഈ രീതി നല്ലതല്ല. ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫല്‍ക്സ് ഉണ്ടാക്കാന്‍ കാരണമാകും. വയറിന് അസ്വസ്ഥതയും. രാത്രി 8 മണിക്കു മുന്‍പ് ആഹാരം കഴിക്കണം. ഇത് ആഹാരം ദഹിക്കാനുള്ള സമയം നല്‍കുന്നു. ശേഷം ഉറങ്ങുക
3 ഒരിക്കലും ഭക്ഷണത്തിനു ശേഷം വര്‍ക്കൗട്ട് ചെയ്യരുത്. വയറു നിറഞ്ഞ അവസ്ഥയില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
4 ആഹാരത്തിനു ശേഷം ഉടന്‍ കുളിക്കരുത്. ഭക്ഷണം ദഹിക്കാന്‍ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞ് കുളിക്കുക.
5 ഭക്ഷണം കഴിഞ്ഞ ഉടന്‍ തന്നെ ചായ കൂടിക്കുന്ന ശീലമുള്ളവുണ്ട്. എന്നാല്‍ ചായ കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു.

LIVE NEWS - ONLINE

  • 1
    3 mins ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    2 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    2 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    3 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    5 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    6 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി