Wednesday, January 23rd, 2019

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിമയസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് നിയമസഭയില്‍ എത്തിയത്.

Published On:Aug 22, 2017 | 9:07 am

തിരു: ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. കോടതിയെ സത്യം ബോധ്യപ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി പിന്തുണച്ചതിനു പിന്നാലെയാണ് പ്രതിഷേധം. മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് നിയമസഭയില്‍ എത്തിയത്. ചോേദ്യാത്തരവേളയില്‍ ആരോഗ്യമന്ത്രി സംസാരിക്കുന്നത് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ച് തടസപ്പെടുത്തി. നടുത്തളത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സഭ താല്‍കാലികമായി നിര്‍ത്തിവച്ചു. പിന്നീട് സഭ പുനരാരംഭിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്, അഞ്ച് പ്രതിപക്ഷ അംഗങ്ങള്‍ കഴിഞ്ഞദിവസം ആരംഭിച്ച സത്യാഗ്രഹസമരം തുടരുകയാണ്. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള ഉത്തരവില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശമുണ്ടായിരുന്നു. സ്വന്തം ആളുകളെ നിയമിക്കാനായി അപേക്ഷാസമയം നീട്ടി നല്‍കിയതാണ് വിവാദമായത്. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    37 mins ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    3 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    6 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    7 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    7 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    8 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    10 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍