Saturday, September 22nd, 2018

ആരോഗ്യം ; കേരളത്തിന് വീണ്ടും ഒന്നാംസ്ഥാനം

        തിരു: ആരോഗ്യ മേഖലയിലെ വികസനത്തില്‍ കേരളത്തിന് വീണ്ടും ഒന്നാംസ്ഥാനം. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറാണ് ഇക്കാര്യംഅറിയിച്ചത്. 2010 – 12 ലെ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. ഒരു ലക്ഷത്തിന് 66 എന്ന നിരക്കിലേക്കാണ് ഇത് കുറഞ്ഞിട്ടുള്ളത്. 2007 – 09 ലെ നിരക്ക് ഒരു ലക്ഷത്തിന് 81 ആയിരുന്നു. മാതൃമരണനിരക്കില്‍ 2010 12 കാലയളവില്‍ 19 ശതമാനം കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. രണ്ടാംസ്ഥാനം മഹാരാഷ്ട്രക്കും (87), മൂന്നാം സ്ഥാനം തമിഴ്‌നാടിനുമാണ് … Continue reading "ആരോഗ്യം ; കേരളത്തിന് വീണ്ടും ഒന്നാംസ്ഥാനം"

Published On:Jan 6, 2014 | 11:17 am

Health Full

 

 

 

 
തിരു: ആരോഗ്യ മേഖലയിലെ വികസനത്തില്‍ കേരളത്തിന് വീണ്ടും ഒന്നാംസ്ഥാനം. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറാണ് ഇക്കാര്യംഅറിയിച്ചത്. 2010 – 12 ലെ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. ഒരു ലക്ഷത്തിന് 66 എന്ന നിരക്കിലേക്കാണ് ഇത് കുറഞ്ഞിട്ടുള്ളത്. 2007 – 09 ലെ നിരക്ക് ഒരു ലക്ഷത്തിന് 81 ആയിരുന്നു.
മാതൃമരണനിരക്കില്‍ 2010 12 കാലയളവില്‍ 19 ശതമാനം കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. രണ്ടാംസ്ഥാനം മഹാരാഷ്ട്രക്കും (87), മൂന്നാം സ്ഥാനം തമിഴ്‌നാടിനുമാണ് (90). കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയത് അസമിലാണ്; 328. ഇന്ത്യയിലെ നിരക്ക് 178 ആണ്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് സംസ്ഥാനത്തെ മാതൃമരണനിരക്ക് നാല്‍്പതാക്കി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കും. ഓരോ ആരോഗ്യ ബ്ലോക്കിനെയും കേന്ദ്രീകരിച്ചുകൊണ്ട് സ്ഥാപനതല സര്‍വേ നടത്തും. ആശുപത്രികളില്‍ റഫറല്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളേജുകളിലും പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റുകള്‍ തുടങ്ങുമെന്നും പ്രധാന ആശുപത്രികളില്‍ രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്ന യൂണിറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    9 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    12 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    14 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    14 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    14 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    16 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    17 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    17 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള