Monday, July 22nd, 2019

ഉല്‍ക്കണ്ഠ അകറ്റാന്‍ എന്തുണ്ട് വഴികള്‍…

          കൗമാരപ്രായക്കാരില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് ഉല്‍ക്കണ്ഠ. ഏകദേശം 15 ശതമാനം പേര്‍ക്കും ഇത്തരം രോഗങ്ങളുണ്ടെന്നാണ് കണക്കുകള്‍. ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ജീവിതത്തിന്റെ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കുമെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. പൊതുചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അപരിചിതരുമായി ഇടപെടാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്ന 10 ശതമാനം പേര്‍ (സോഷ്യല്‍ ഫോബിയ) കൗമാരക്കാര്‍ക്കിടയിലുണ്ട്. കഠിനമായ ഉത്കണ്ഠ കാരണമാണിത്. എതിര്‍ ലിംഗത്തിലുള്ളവരുമായി സംസാരിക്കാനും പൊതുചടങ്ങുകളില്‍ പ്രസംഗിക്കാനും ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ടാണ്. ഇവരാണ് സോഷ്യല്‍ ഫോബിയക്കാര്‍. മറ്റുള്ളവര്‍ തന്നെ മാത്രം വീക്ഷിക്കുന്നുവെന്ന … Continue reading "ഉല്‍ക്കണ്ഠ അകറ്റാന്‍ എന്തുണ്ട് വഴികള്‍…"

Published On:Jan 2, 2014 | 11:46 am

Sad Full

 

 

 

 

 

കൗമാരപ്രായക്കാരില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് ഉല്‍ക്കണ്ഠ. ഏകദേശം 15 ശതമാനം പേര്‍ക്കും ഇത്തരം രോഗങ്ങളുണ്ടെന്നാണ് കണക്കുകള്‍. ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ജീവിതത്തിന്റെ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കുമെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.
പൊതുചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അപരിചിതരുമായി ഇടപെടാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്ന 10 ശതമാനം പേര്‍ (സോഷ്യല്‍ ഫോബിയ) കൗമാരക്കാര്‍ക്കിടയിലുണ്ട്. കഠിനമായ ഉത്കണ്ഠ കാരണമാണിത്. എതിര്‍ ലിംഗത്തിലുള്ളവരുമായി സംസാരിക്കാനും പൊതുചടങ്ങുകളില്‍ പ്രസംഗിക്കാനും ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ടാണ്. ഇവരാണ് സോഷ്യല്‍ ഫോബിയക്കാര്‍. മറ്റുള്ളവര്‍ തന്നെ മാത്രം വീക്ഷിക്കുന്നുവെന്ന തോന്നലാണിതിന് കാരണം. അമിതമായ നെഞ്ചിടിപ്പ്, വിറയല്‍, നാക്കും ചുണ്ടുകളും വരണ്ടുണങ്ങുക, അമിത വിയര്‍പ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടാനായിരിക്കും ഇവര്‍ക്ക് താല്‍പര്യം.
സ് പെസിഫിക് ഫോബിയയാണ് മറ്റൊന്ന്. പ്രത്യേക സംഗതിയുമായി ബന്ധപ്പെട്ട് കഠിനമായ ഉല്‍കണ്ഠ തോന്നുന്ന അവസ്ഥയാണ് സ്‌പെസിഫക് ഫോബിയ. പരീക്ഷ അടുക്കുമ്പോഴുണ്ടാകുന്ന കഠിനമായ ഉത്കണ്ഠ ചിലര്‍ക്ക് ഇഴജന്തുക്കളെ കാണുക, മൃഗങ്ങളുമായി ഇടപെടുക, ഇരുട്ട്, അടച്ചിട്ട മുറി, ഉയരത്തില്‍ നില്‍ക്കുക, ഇടിയും മിന്നലും തുടങ്ങിയ ഏതെങ്കിലും സാഹചര്യത്തിലായിരിക്കും ഉത്കണ്ഠ തീവ്രമാകുന്നത്.
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരികപ്രശ്‌നങ്ങളോ ഒന്നുംതന്നെ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് പാനിക് അറ്റാക്. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ.
വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരില്‍ പാനിക് അറ്റാക് കൂടുതല്‍ കണ്ടുവരുന്നു. ആസ്ത്മക്കുള്ള മരുന്നുകള്‍പോലെ ചില ശാരീരിക രോഗങ്ങള്‍ക്കുള്ള മരുന്നുകളും പാനിക് അറ്റാക് ഉണ്ടാക്കാറുണ്ട്. ഏകദേശം 25 വയസ്സിനോടടുത്താണ് മിക്കവരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.
ഉല്‍ക്കണ്ഠക്ക് ശരിയായ കാരണം ഗവേഷകര്‍ക്ക് ഇതുവരെയും പൂര്‍ണമായി മനസ്സിലാക്കാനായിട്ടില്ല. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളുടെ അസന്തുലിതാവസ്ഥ മൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്റെ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിന്‍ സ്‌റ്റെം, ലിംബിക് വ്യൂഹം, പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്നീ ഭാഗങ്ങളാണ് ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്.
വിവാഹമോചനം, തൊഴില്‍നഷ്ടപ്പെടല്‍, ഉറ്റവരുടെ മരണം തുടങ്ങിയ വിഷമഘട്ടങ്ങളെ തുടര്‍ന്നായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. എന്നാല്‍, ചെറുപ്പകാലത്ത് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിച്ചവര്‍ക്ക് പാനിക് ഡിസോര്‍ഡര്‍ വരാനുള്ള സാധ്യത കൂടുതലാണ്.
പലകേസുകളിലും മനോരോഗ വിദഗ്ധന്റെ പരിശോധനക്കുശേഷം ഔധചികിത്സ വേണ്ടിവരും. രോഗം ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇന്ന് നിരവധി ഔധങ്ങള്‍ ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    33 mins ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 2
    36 mins ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 3
    1 hour ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 4
    2 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 5
    2 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 6
    3 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 7
    3 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 8
    4 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

  • 9
    4 hours ago

    വീട്ടമ്മ മരിച്ച നിലയില്‍