Thursday, August 16th, 2018

ഗര്‍ഭകാലത്ത് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം..

രക്തസമ്മര്‍ദ്ദത്തെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം

Published On:Jun 8, 2018 | 8:52 am

തന്റെ ഉദ്ധരത്തില്‍ ഒരു ജീവന്‍ വളര്‍ന്നു വരുന്നുണ്ടെന്ന് അറിഞ്ഞാല്‍ ഏതൊരു സ്ത്രീയുടേയും ജീവിതം പിന്നീട് കരുതലോടെയായിരിക്കും. കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ കാത്തു രക്ഷിക്കേണ്ട കരുതലുകള്‍. കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും ഒരു പോലെ കരുതലുകള്‍ ഈ സമയത്ത് വേണം. അമ്മയുട ആരോഗ്യത്തെ ആശ്രയിച്ചാണ് കുഞ്ഞിന്റെ ആരോഗ്യവും. അതിനാല്‍ തന്നെ അമ്മയ്ക്ക് അനുഭവപ്പെടുന്ന ചെറിയ പ്രതിസന്ധികള്‍ പോലും (മാനസികമായും, ശരീരികമായും) നിസാരമായി കാണരുത്. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തും. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭകാലത്ത് പ്രതിസന്ധിയുണ്ടാക്കുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ ആരോഗ്യാവസ്ഥ എന്ന് നോക്കാം.
പ്രസവസമയത്തുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. രക്തസമ്മര്‍ദ്ദത്തെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. അതിന് പരിഹാരം കാണുന്നത് ആവശ്യം തന്നെ, കൃത്യമായ ചികിത്സയും അത്യാവശ്യമാണ്.
ഗര്‍ഭിണികളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള മാര്‍ഗ്ഗങ്ങളാണ് നോക്കേണ്ടത്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ ഗര്‍ഭിണികളില്‍ രോഗങ്ങളും വേഗം ബാധിയ്ക്കുന്ന അവസ്ഥയാണ്.
ഗര്‍ഭകാല പ്രമേഹത്തിന് ചികിത്സ അത്യാവശ്യമാണ്. ഇത് കുഞ്ഞിനും അമ്മക്കും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ചില അമ്മമാരില്‍ കാണപ്പെടുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കൃത്യമായ ചികിത്സ അത്യാവശ്യമാണ്. പ്രായം കൂടി ഗര്‍ഭം ധരിയ്ക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭിണികളില്‍ ഉണ്ടാവുന്നത്.
ഗര്‍ഭിണികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒന്നാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍. ഗര്‍ഭകാലത്തെ ഉത്കണ്ഠയാണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം. ഇത് പല വിധത്തിലാണ് ഗര്‍ഭിണിയുടെ ആരോഗ്യത്തേയും കുഞ്ഞിന്റെ വളര്‍ച്ചയേയും പ്രശ്നത്തില്‍ ആക്കുന്നത്. അമിത ഉത്കണ്ഠ ഗര്‍ഭിണികളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു.
ഗര്‍ഭിണികളുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ അണുബാധയുണ്ടാകാന്‍ കരണമാവുന്നു. പല വിധത്തില്‍ ഗര്‍ഭിണികളില്‍ അണുബാധ പ്രതിസന്ധി സൃഷ്ടിക്കുന്നു. അടിയ്ക്കടി മൂത്രമൊഴിക്കാന്‍ തോന്നല്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന ഉണ്ടാവുക എന്നതാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    12 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    15 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    21 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    22 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍