Tuesday, September 18th, 2018

പനീര്‍ ആരോഗ്യത്തിന് നല്ലതോ?

പനീര്‍ പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പാല്‍ ഉത്പന്നമാണ്

Published On:Jul 20, 2018 | 8:51 am

ഭൂരിഭാഗം ആള്‍ക്കാര്‍ക്കും ഇഷ്ടപ്പെടുന്നതാണ് പനീര്‍. പനീര്‍ കൊണ്ടുള്ള പല വിഭവങ്ങളും ഉണ്ടാക്കി കഴിക്കാം. എന്നാല്‍ പനീര്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റി നിങ്ങള്‍ക്കറിയോ?. പനീര്‍ പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പാല്‍ ഉത്പന്നമാണ്. വളരുന്ന കുട്ടികള്‍ക്ക് മികച്ച ഒരു പോഷകമാണ് ഇത്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നു. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, പോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രതാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. പ്രോട്ടീന്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു. കാല്‍സ്യം, ഫോസ്ഫറസ് വിറ്റമിന്‍സ്, മിനറല്‍സ് എന്നിങ്ങനെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. സസ്യഭുക്കുകളായയവര്‍ക്ക് ലഭിക്കേണ്ട പ്രോട്ടീന്റെ വലിയ ഒരു പങ്കു പനീറീല്‍ നിന്നും ലഭിക്കും.
എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് പനീറിലെ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാന്‍ പനീര്‍ സഹായകമാണ്. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറില്‍ അടങ്ങിയിട്ടുള്ള മിനറല്‍സ് പ്രതിരോധിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നു. അങ്ങനെ കുട്ടികളിലെ ചുമ, ജലദോഷം, ആസ്മ തുടങ്ങിയ രോഗങ്ങളെ തടയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ഹൃദയ പേശികളുടെ ആരോഗ്യത്തിനും, നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്‌സ് വൈറ്റമിനായ ഫോളേറ്റുകള്‍ പനിറില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭ്രൂണവളര്‍ച്ചയ്ക്ക് സഹായകമാകുന്നു.
കുട്ടികളുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും പനീര്‍ ഉള്‍പ്പെടുത്തണം. കുട്ടികളിലെ ആരോഗ്യത്തിന് ഏറെ പ്രധാനം ചെയ്യുന്നു. അതുപോലെ വളരെ പെട്ടന്ന് ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷണം കൂടിയാണിത്. എന്നാല്‍ എല്ലാവര്‍ക്കും എപ്പോഴും കഴിക്കാവുന്ന ഒന്നല്ല പനീര്‍ ഇതില്‍ കൊഴുപ്പിന്റെ അംശം കൂടൂതലായതിനാല്‍ ഹൃദയസംബന്ധമായ അസുഖം ഉള്ളവരും അമിതവണ്ണം ഉള്ളവരും ശ്രദ്ധിച്ചു മാത്രം കഴിക്കുക. പ്രമേഹവും ഹൈപര്‍ ടെന്‍ഷന്‍ ഉള്ളവരും ശ്രദ്ധിച്ചേ കഴിക്കാവൂ. എന്നാല്‍ വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പനീര്‍ പ്രയോജനപ്പെടും.

LIVE NEWS - ONLINE

 • 1
  3 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  4 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  5 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  8 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  9 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  11 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  11 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  12 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  12 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍