Thursday, September 19th, 2019

വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ: ഗുണങ്ങള്‍ നിരവധി

ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും

Published On:Sep 6, 2019 | 10:25 am

ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, മാലിന്യങ്ങള്‍ നീക്കുക, ശ്വസനം, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, നാഡികളുടെ പ്രവര്‍ത്തനം, വിസര്‍ജനം തുടങ്ങിയ നിരവധി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ദിവസവും വെള്ളം ആവശ്യത്തിന് കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് ചൂടുവെള്ളം.
ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും. ഇത് ഭക്ഷണത്തിലൂടെ കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് നിയന്ത്രിക്കാനും അമിത ശരീരഭാരം ഒഴിവാക്കാനും സഹായിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത ചെറുചൂടുവെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് വളരെയധികം പ്രയോജനപ്പെടും. അടിവയറ്റിലെ പേശികള്‍ വലിഞ്ഞു മുറുകുന്നതുപോലെയുള്ള വേദന ആര്‍ത്തവകാലത്ത് സാധാരണമാണ്. ചെറുചൂടുവെള്ളം കുടിക്കുന്നത് പേശികളുടെ അയവിനു സഹായിക്കുന്നു. അതിലൂടെ ആര്‍ത്തവകാലത്തെ വേദനയ്ക്ക് ആശ്വാസം ലഭിക്കും.
വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും. ചൂടുവെള്ളം കുടിക്കുമ്പോള്‍ അന്നനാളത്തിലും ശ്വാസകോശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കഫം ഇളകി പോകുകയും ഇത് സുഗമമായ ശ്വസനത്തിന് സഹായിക്കുകയും ചെയ്യും. ശരീരത്തില്‍ രക്തയോട്ടം കൂട്ടാനും നല്ല ഉറക്കം ലഭിക്കാനും ഇത് നല്ലതാണ്.

LIVE NEWS - ONLINE

  • 1
    28 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല