ആരോഗ്യത്തിന് അത്രമാത്രം ദോഷം ചെയ്യുന്നു
ആരോഗ്യത്തിന് അത്രമാത്രം ദോഷം ചെയ്യുന്നു
വീട്ടിലായാലും, ഹോട്ടലിലായാലും ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് സാധാരണമാണ്. ഹോട്ടലുകാര്‍ പണം ലാഭിക്കാനും മറ്റും വേണ്ടി ഇത്തരത്തിലാണ് ചെയ്യാറ്. എന്നാല്‍ വീട്ടില്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാണം. ആരോഗ്യത്തിന് അത്രമാത്രം ദോഷം ചെയ്യുന്നതാണിത്. പല രോഗങ്ങള്‍ക്കും ഇത് വഴിവെക്കുന്നു.
ആര്‍ട്ടീരിയോക്ലീറോസിസ് എന്ന രോഗത്തിനും വീണ്ടും ഉപയോഗിയ്ക്കുന്ന എണ്ണ ആവര്‍ത്തിച്ചുപയോഗിയ്ക്കുന്നത് കാരണമാകുന്നു. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി രക്തപ്രവാഹം തടസപ്പെട്ട് ഹൃദയപ്രശ്നങ്ങള്ക്കുവരെ കാരണമാകും. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണിത്. അസിഡിറ്റി, അല്‍ഷീമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, തൊണ്ടയിലുണ്ടാകുന്ന തകരാറുകള്‍ എന്നിവയ്ക്കും ആവര്‍ത്തിച്ചുള്ള എണ്ണയുടെ ഉപയോഗം കാരണമാകും. എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ഫ്രീ റാഡിക്കല്‍സ് രൂപപ്പെടുന്നു. ഇത് ആരോഗ്യകരമായ കോശങ്ങളോട് ചേര്‍ന്നു വളരാന്‍ കഴിയുന്നവയാണ്. കാര്‍സിനോജെനിക് ആണ് ഇവ. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്.
ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം
ഓരോ തവണയും എണ്ണ ആവര്ത്തിച്ചുപയോഗിയ്ക്കുമ്പോള് എണ്ണയുടെ നിറം ഇരുണ്ടുവരികയാണെങ്കില് ഇത് ഉപയോഗിയ്ക്കരുത്. ഇതുപോലെ ഒട്ടിപ്പിടിയ്ക്കുന്നതാണെങ്കിലും.
എണ്ണ രണ്ടാമത് ചൂടാക്കുമ്പോള്‍ വേഗത്തില്‍ പുക വരികയാണെങ്കില്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇതില്‍ അടിഞ്ഞു കൂടിയ എച്ച് എന്‍ഇ എന്ന വിഷാംശത്തിന്റെ സൂചനയാണിത്.
എണ്ണ കഴിവതും തിളപ്പിയ്ക്കരുത്. ചൂടാക്കുകയേ ആകാവൂ. തിളപ്പിയ്ക്കുമ്പോളാണ് ഇതിന്റെ രാസഘടനയില്‍ മാറ്റം വന്ന് കൂടുതല്‍ വിഷാംശമുണ്ടാകുന്നത്.
ആവശ്യത്തിനു മാത്രം എണ്ണ പാചകത്തിന് ഉപയോഗിക്കുക. ബാക്കി വരാന്‍ ഇടവരുത്തരുത്.