ബിഫ് ഫ്രൈയില്‍ തേരട്ടയെ കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന.
ബിഫ് ഫ്രൈയില്‍ തേരട്ടയെ കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന.
തലശ്ശേരി: ഹോട്ടലില്‍ നിന്നും ഉപഭോക്താവിന് നല്കിയ ബീഫ് ഫ്രൈയില്‍ തേരട്ടയെ കണ്ടെത്തിയതായി ആരോപണം. ഇതുസംബന്ധിച്ച പരാതിയില്‍ നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി.
മഞ്ഞോടിയിലെ മാംഗോ ഹോട്ടലില്‍ നിന്ന്് മനേക്കരയിലെ അനുരാഗിന് നല്കിയ ബീഫ് ഫ്രൈയിലാണ് തേരട്ടയെ കണ്ടതായി പരാതിയുയര്‍ന്നത്. ഹെല്‍ത്ത് വിഭാഗം നടത്തിയ പരിശോധനയില്‍ ബാക്കിയുള്ള ബീഫില്‍ തേരട്ടയുടെ അംശങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രെ. ചില തല്പരകക്ഷികളുടെ നടപടിയാണ് ഇതിന് പിന്നിലെന്നും ആരോപിക്കപ്പെടുന്നു.