Monday, July 22nd, 2019

ഉച്ചഭക്ഷണം ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഒരു നേരം ആഹാരം വൈകുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ശരീര പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക താളത്തെ തന്നെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം

Published On:Jul 3, 2019 | 9:20 am

ബ്രേക്കഫാസ്റ്റ് ഒരു കാരണവശാലും ഒഴിവാക്കരുത് ഇന്ന് പറയാറുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഉന്മേഷം ലഭിക്കണമെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് അത്യാവശ്യ ഘചകമാണ്. എന്നാല്‍ അതുപോലെ തന്നെ ഉച്ചഭക്ഷണം ഒഴിവാക്കുന്നതും ആരോഗ്യത്തിന് പ്രശ്‌നം തന്നെയാണ്. ഉച്ചഭക്ഷണത്തോട് മുഖം തിരിക്കുന്നവരുണ്ട്. ചിലര്‍ക്ക് ജോലി തിരക്ക് കാരണം കഴിക്കാന്‍ പറ്റുന്നില്ല, മറ്റു ചിലര്‍ തടി കുറക്കാനെനിനു പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നു. എന്നാല്‍ ഇത് നമ്മുടെ ശരീരത്തെ എത്രമാത്രം ബാധിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ല. ഉച്ചഭക്ഷണം ഒഴിവാക്കിയതുകൊണ്ട് തടി ഒരിക്കലും കുറയില്ല. പകരം ആരോഗ്യം ക്ഷയിക്കുന്നു.
ഒരു നേരം ആഹാരം വൈകുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ശരീര പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക താളത്തെ തന്നെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം. ഉച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി കുറയും. ഇത് പിന്നീട് പൂര്‍ണമായും ശരീരത്തെ ബാധിക്കുകയാണ് ചെയ്യുക. ശരീരം തളര്‍ന്നാല്‍ പിന്നെ ജോലി ചെയ്യാന്‍ കഴിയില്ല. മാത്രമല്ല, തലവേദന, അകാരണ വിഷാദം എന്നിവ രൂപപ്പെടാന്‍ തുടങ്ങും. ആഹാരം തെറ്റുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അളവിലും മാറ്റങ്ങള്‍ ഉണ്ടാകും. ഇത് മാനസിക സമ്മര്‍ദ്ധത്തിനും കാരണമാകും. നമുക്ക് ജോലി ചെയ്യാനുള്ള ഊര്‍ജത്തെ തന്നെ ഇത് നശിപ്പിക്കുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു