Wednesday, May 22nd, 2019

ഭക്ഷണം കഴിച്ചയുടനെയുള്ള ഈ ശീലങ്ങള്‍ അരുത്

ഭക്ഷണം കഴിച്ച ശേഷമുളള ചായകുടിയും നല്ലതല്ല

Published On:May 7, 2019 | 9:19 am

ഭക്ഷണം കഴിച്ച ഉടന്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അറിഞ്ഞു കൊണ്ടോ, അറിയാതെയും ചെയ്യുന്ന ചിലത്. അത്തരം കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിനും, രോഗങ്ങള്‍ തടയുന്നതിനും ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുക, തെറ്റായ ശീലങ്ങള്‍ ഒഴിവാക്കുക. േ
പഴങ്ങള്‍ നല്ലതാണെങ്കിലും ഭക്ഷണ ശേഷം പഴങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കും. പുളിച്ച് തികട്ടല്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട് ഇവയെല്ലാം ഉണ്ടാകാനും ഇടയുണ്ട്. ഈ ശീലം പാതിവാക്കിയ ചിലരെങ്കിലും നമ്മുക്കിടില്‍ ഉണ്ടാവാറുണ്ട്. ഭക്ഷണം കഴിച്ച ശേഷമുളള ചായകുടിയും നല്ലതല്ല. ദഹന പക്രിയയെ തടസപ്പെടുത്തുന ഈ ശീലം ക്ഷീണം കൂട്ടുന്നതിനിടയാക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതുപോലെ കഴിച്ചതിന് ശേഷം ഉടനെ കിടന്നുറങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ദഹനത്തെ കാര്യമായി ബാധിക്കും. അമിത വണ്ണം, കുടവയര്‍ എന്നിവയ്ക്ക് കാരണമാക്കുന്നു. ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂറിന് ശേഷം കിടക്കുന്നത് ശീലമാക്കുക. വയറു നിറയെ കഴിച്ചതിന് ശേഷമുള്ള പുകവലി ആമാശയത്തിനെ അപകടത്തിലാക്കുന്നു. നിക്കോട്ടിന്‍ വേഗത്തില്‍ രക്തത്തില്‍ കലരുന്നു. ആമാശയ, ശ്വാസകോശ ക്യാന്‍സറിനുള്ള വഴിമരുന്നാണ് ഈ ശീലം. ആഹാരം കഴിച്ച കഴിഞ്ഞ ഉടനെയുള്ള കുളി ശരീരത്തിലെ താപനിലയില്‍ വ്യതിയാനമുണ്ടാക്കുന്നു.

LIVE NEWS - ONLINE

  • 1
    24 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    46 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    3 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    3 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു