Sunday, November 18th, 2018

കുടവയര്‍ കുറയ്ക്കാം, ഇവ ശീലമാക്കൂ

കഠിനമായ ഭക്ഷണ നിയന്ത്രണമോ ഡയറ്റോ ഒന്നും തന്നെയില്ലതെ വയര്‍ ചാടുന്നതിന് പരിഹാരം കാണാം

Published On:Nov 2, 2018 | 9:01 am

കുടവയര്‍ സൗന്ദര്യ പ്രശ്‌നം മാത്രമല്ല് ആരോഗ്യപ്രശ്‌നം കൂടിയാണ്. ശരീരത്തിന്റെ ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. പെട്ടെന്ന് അടിഞ്ഞു കൂടുകയും, പോകാന്‍ ഏറെ പ്രയാസകരവുമാണ്. പലരും ഭക്ഷണം നിയന്ത്രിച്ചും, എക്‌സസൈസ് നടത്തിയും വയര്‍ കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, കഠിനമായ ഭക്ഷണ നിയന്ത്രണമോ ഡയറ്റോ ഒന്നും തന്നെയില്ലതെ വയര്‍ ചാടുന്നതിന് പരിഹാരം കാണാം. ഈ കാര്യങ്ങള്‍ പാലിച്ചാല്‍ വയറു ചാട്ടം പൂര്‍ണമായും കുറയ്ക്കാം. 

ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയ ഭക്ഷണം ഏറ്റവും കുറയ്ക്കുക. വയര്‍ ചാടുന്നതിന്, ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനുളള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണിത്. വറവു ഭക്ഷണങ്ങളിലും പ്രോസസ്ഡ് ഭക്ഷണങ്ങല്‍ലും ട്രാന്‍സ്ഫാറ്റ് ധാരാളം അടങ്ങിയിട്ടുമുണ്ട്. മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ വയര്‍ ചാടുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇവ കുറയ്ക്കുക. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ചും വയറ്റിലുളള കൊഴുപ്പ്.
രാവിലെ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇളംചൂടുള്ള നാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതും നെല്ലിക്കാ വെള്ളവും കറ്റാര്‍ വാഴ ജ്യൂസമെല്ലാം ഏറെ നല്ലതാണ്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഡയറ്റു ശീലമാക്കുക. ഇത് വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും ശരീരത്തെ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു വഴിയാണ്. മുട്ട പോലുള്ളവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇവ പെട്ടെന്നു തന്നെ വയര്‍ നിറയ്ക്കാന്‍ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത് വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഏറ്റവും എളുപ്പമായ വഴിയാണ്. ഇത് വയറ്റിലെ കൊഴുപ്പു നീക്കുന്നതിനൊപ്പം ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യുകയും ചെയ്യും. വ്യായാമം ശീലമാക്കുക. പുഷ് അപ്, ക്രഞ്ചസ് വ്യായാമങ്ങള്‍ വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

LIVE NEWS - ONLINE

  • 1
    11 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    11 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    15 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    19 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    20 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു