Wednesday, November 14th, 2018

മുഖത്തെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണം…രോഗങ്ങളുടെ സൂചനയാണിവ

ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും സൂചന നല്‍കുന്നത് മുഖക്കുരുവിലാണ്

Published On:May 25, 2018 | 8:51 am

നമ്മുടെ ആരോഗ്യത്തെ പറ്റി ചിന്തിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ രോഗങ്ങള്‍ വന്നുകഴിഞ്ഞാലാണ് ആരോഗ്യത്തെ പറ്റി കൂടുതല്‍ ചിന്തിക്കുന്നതും. എന്നാല്‍ പല ലക്ഷണങ്ങള്‍ വഴിയും നമുക്ക് രോഗങ്ങളെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്നതാണ്. ഇതില്‍ മുഖത്തെ ലക്ഷണങ്ങള്‍ നോക്കി നമുക്ക് ആരോഗ്യത്തെക്കുറിച്ച് അറിയന്‍ സാധിക്കും. പതിസന്ധികളും ആരോഗ്യ പ്രശ്നങ്ങളും ആദ്യം കാണുന്നത് മുഖത്താണ്. എന്നാല്‍ ചിലര്‍ അത് ശ്രദ്ധിക്കാതെ വിടുന്നു. ഇത് വലിയ പ്രശ്‌നങ്ങളിലേക്കാണ് എത്തിക്കുക. അതിനായി മുഖത്ത് ചില ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ഒരു കാരണവശാലും അവഗണിക്കരുത്.
* മുഖക്കുരു സാധാരണമായി തള്ളിക്കളയാന്‍ പാടുള്ളതല്ല. കാരണം ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും സൂചന നല്‍കുന്നത് മുഖക്കുരുവിലാണ്. സ്ത്രീകളില്‍ ഇത് കൂടുതലാണെങ്കില്‍ ഗര്‍ഭപാത്രത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ ആണ് സൂചിപ്പിക്കുന്നത്. കവിളിലുണ്ടാകുന്ന മുഖക്കുരുവും ഗര്‍ഭപാത്രത്തിലെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിയ്ക്കുന്നതാണ്. പലപ്പോഴും ഹോര്‍മോണ്‍ തകരാറായിരിക്കും ഇത്തരം പ്രശ്‌നങ്ങളുടെ കാരണം.
* വിളറിയ ചര്‍മ്മം പലര്‍ക്കും ഉണ്ടാകുന്നു. എന്നാല്‍ ചര്‍മ്മം വിളറിയതു പോലെ കാണപ്പെടുന്നത് ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറവാണ് എന്നതിന്റെ പ്രധാന ലക്ഷണമാണ്. അതാണ് പലപ്പോഴും ചര്‍മ്മത്തിന്റെ വിളര്‍ച്ചയ്ക്ക് കാരണം. ഇത് ഒഴിവാക്കാന്‍ ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയാണ് ചെയ്യേണ്ടത്. ഇരുമ്പ് ധാരാളം അടങ്ങിയ പാവക്ക പോലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമാക്കുക.
* മുഖത്ത് പല തരത്തില്‍ നമുക്ക് മഞ്ഞപ്പാടുകള്‍ ഉണ്ടാവും. പലപ്പോഴും കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം പാടുകള്‍ ഉണ്ടാവുന്നത്. പ്രത്യേകിച്ച് കണ്ണിന്റേയും മൂക്കിന്റേയും ചുറ്റുമായിരിക്കും മഞ്ഞപ്പാടുകള്‍. ഇത് കാണുമ്പോള്‍ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക.
* പലരിലും കാണപ്പെടുന്ന ഒന്നാണ് കണ്ണിനു താഴെയുള്ള തടിപ്പ്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്. അമിത മദ്യപാനമുള്ളയാളാണെങ്കില്‍ മുഖത്തെ ഞരമ്പുകള്‍ക്ക് പ്രത്യേകത ഉണ്ടാവും. മുഖത്ത് കണ്ണിനു താഴെയുള്ള ഞരമ്പുകളെല്ലാം പൊന്തി നില്‍ക്കുന്നു. ഇത് മദ്യപാന ശീലത്തിന്റെ അപകടത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി