Friday, July 20th, 2018

ഇന്ന് ഹര്‍ത്താലെന്ന് വ്യാജ പ്രചരണം

ഹര്‍ത്താല്‍ വിവരം ഇതുവരെ സംസ്ഥാന സര്‍ക്കാറും സ്ഥിരീകരിച്ചിട്ടില്ല. ഫേ

Published On:Apr 16, 2018 | 9:02 am

കോഴിക്കോട്: കത്‌വയില്‍ എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന വ്യാജ സന്ദേശം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ നടത്തുമെന്ന് ഒരു സംഘടനയും പ്രഖ്യാപിച്ചിട്ടില്ല. സംഘടനകളുടെ പിന്തുണയില്ലാതെയാണ് ഹര്‍ത്താലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമാണ് വ്യാജ സന്ദേശത്തിലുള്ളത്.
ഹര്‍ത്താല്‍ വിവരം ഇതുവരെ സംസ്ഥാന സര്‍ക്കാറും സ്ഥിരീകരിച്ചിട്ടില്ല. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വരുന്ന വാര്‍ത്ത നിരവധി പേരാണ് മറ്റുള്ളവര്‍ക്ക് കൈമാറുന്നത്.
ഏപ്രില്‍ രണ്ടിന് കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ തൊഴിലാളി സംഘടനകളും ഏപ്രില്‍ ഒമ്പതിന് വടക്കേന്ത്യയില്‍ ദലിതര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകളും ഹര്‍ത്താല്‍ നടത്തിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    21 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 2
    55 mins ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 3
    56 mins ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 4
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 5
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 6
    2 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു

  • 7
    2 hours ago

    പനീര്‍ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം..!

  • 8
    3 hours ago

    വാര്‍ഡന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

  • 9
    3 hours ago

    തൃശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു