Wednesday, November 21st, 2018

ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പാലക്കാട്: മുതലമടയില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ വെങ്ങിണിശേരി പാറളത്തു മിഥുന്‍ കെ.തോംസണ്‍(25) ആണ് എക്‌സൈസിന്റെ പിടിയിലായത്. രാജ്യാന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലയുള്ള 800 ഗ്രാം ഹാഷിഷ് ഓയിലും ഒന്നര കിലോ കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ഗോവിന്ദാപുരത്തെ പഴയ വാണിജ്യ നികുതി ചെക്‌പോസ്റ്റിന് സമീപത്ത് വാഹന പരിശോധനക്കിടെ പൊള്ളാച്ചി–തൃശൂര്‍ സ്വകാര്യ ബസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മിഥുന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ഹാഷിഷ് ഓയിലും … Continue reading "ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍"

Published On:Jun 7, 2018 | 8:06 am

പാലക്കാട്: മുതലമടയില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ വെങ്ങിണിശേരി പാറളത്തു മിഥുന്‍ കെ.തോംസണ്‍(25) ആണ് എക്‌സൈസിന്റെ പിടിയിലായത്. രാജ്യാന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലയുള്ള 800 ഗ്രാം ഹാഷിഷ് ഓയിലും ഒന്നര കിലോ കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ഗോവിന്ദാപുരത്തെ പഴയ വാണിജ്യ നികുതി ചെക്‌പോസ്റ്റിന് സമീപത്ത് വാഹന പരിശോധനക്കിടെ പൊള്ളാച്ചി–തൃശൂര്‍ സ്വകാര്യ ബസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മിഥുന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ഹാഷിഷ് ഓയിലും കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയില്‍ ഏഴു ഗ്രാം വരുന്ന 118 ഉണ്ടകളുടെ രൂപത്തിലാണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. ഇതേ ബാഗില്‍ പ്രത്യേകം പാക്കു ചെയ്താണു 1250 ഗ്രാം കഞ്ചാവും സൂക്ഷിച്ചിരുന്നത്. കൊടൈക്കനാല്‍ കേന്ദ്രീകരിച്ചു ലഹരി വില്‍പന നടത്തുന്ന റാക്കറ്റിന്റെ ഭാഗമായ മിഥുന്‍ ഹിമാചല്‍ പ്രദേശിലെ കുളു, മണാലി, കല്‍ഗ എന്നിവിടങ്ങളില്‍ ദിവസങ്ങളോളം താമസിച്ചാണ് രണ്ടു കിലോ ഹാഷിഷ് ഓയില്‍ കൊടൈക്കനാലിലെത്തിച്ചത്. ലഹരി റാക്കറ്റിലുള്ളവരുടെ നിര്‍ദേശ പ്രകാരം 800 ഗ്രാം ഹാഷിഷ് ഓയില്‍ തൃശൂരിലേക്കു കൊണ്ടുവരികയായിരുന്നുവെന്നാണു മൊഴി നല്‍കിയിരിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    12 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 2
    15 mins ago

    എംഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും

  • 3
    22 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 4
    52 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    1 hour ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 6
    2 hours ago

    ബ്രസീലിന് ജയം

  • 7
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 9
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു