Thursday, August 22nd, 2019

ഹഷീഷ് ഓയിലുമായി പിടിയിലായത് ഗുണ്ടാ സംഘത്തില്‍ പെട്ടവര്‍

ഇടുക്കി: 10 കിലോ ഹഷീഷ് ഓയിലുമായി പിടിയിലായ രണ്ട്‌പേരും ഗുണ്ടാ സംഘത്തില്‍ പെട്ടവര്‍. രാജാക്കാട് മമ്മട്ടിക്കാനം പൂത്തോലിക്കുഴിയില്‍ സണ്ണി(39), ഉണ്ടമല കൊല്ലപ്പിള്ളില്‍ സൈബു തങ്കച്ചന്‍(27) എന്നിവര്‍ അടിമാലി സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടയുടെ ഗ്രൂപ്പില്‍പെട്ടവരെന്നു സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നാണ് ഇവര്‍ ഷാഡോ പോലീസിന്റെ പിടിയിലായത്. രാജാക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഹരിമരുന്നു കടത്തുസംഘത്തിലെ പ്രധാന കണ്ണികളാണിവര്‍. സണ്ണി കുത്തുങ്കല്‍ മാവറ സിറ്റിയില്‍ ഒരാളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. ഈ കേസില്‍ 10 വര്‍ഷത്തെ … Continue reading "ഹഷീഷ് ഓയിലുമായി പിടിയിലായത് ഗുണ്ടാ സംഘത്തില്‍ പെട്ടവര്‍"

Published On:Nov 9, 2018 | 8:02 am

ഇടുക്കി: 10 കിലോ ഹഷീഷ് ഓയിലുമായി പിടിയിലായ രണ്ട്‌പേരും ഗുണ്ടാ സംഘത്തില്‍ പെട്ടവര്‍. രാജാക്കാട് മമ്മട്ടിക്കാനം പൂത്തോലിക്കുഴിയില്‍ സണ്ണി(39), ഉണ്ടമല കൊല്ലപ്പിള്ളില്‍ സൈബു തങ്കച്ചന്‍(27) എന്നിവര്‍ അടിമാലി സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടയുടെ ഗ്രൂപ്പില്‍പെട്ടവരെന്നു സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നാണ് ഇവര്‍ ഷാഡോ പോലീസിന്റെ പിടിയിലായത്. രാജാക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഹരിമരുന്നു കടത്തുസംഘത്തിലെ പ്രധാന കണ്ണികളാണിവര്‍. സണ്ണി കുത്തുങ്കല്‍ മാവറ സിറ്റിയില്‍ ഒരാളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. ഈ കേസില്‍ 10 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങിയ സണ്ണി കുറച്ചുകാലമായി നാട്ടില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു. ഹഷീഷ് ഓയില്‍ ഉണ്ടാക്കുന്നതിനുള്ള കഞ്ചാവ് ഇടുക്കിയില്‍ കൃഷിചെയ്തുവെന്നാണ് ഇവര്‍ പോലീസിനു നല്‍കിയ മൊഴി. എന്നാല്‍ ഇതു വിശ്വാസയോഗ്യമല്ലെന്നും ആന്ധ്രയില്‍ നിന്നോ ഒഡീഷയില്‍നിന്നോ എത്തിച്ചതാവാനാണ് സാധ്യതയെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

LIVE NEWS - ONLINE

  • 1
    2 hours ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    3 hours ago

    കെവിന്‍ വധം…

  • 4
    3 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    3 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    4 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    5 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    5 hours ago

    സിന്ധു ക്വാര്‍ട്ടറില്‍