Sunday, July 21st, 2019

ഹര്‍ത്താല്‍ ബാധിച്ചില്ല; ബസുകളും വാഹനങ്ങളും നിരത്തിലിറങ്ങി

സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Published On:Jul 30, 2018 | 9:07 am

കോട്ടയം:ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. അതേസമയം, ഹര്‍ത്താല്‍ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല.
കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തി. ഓട്ടോറിക്ഷകളും ടാക്‌സികളും നിരത്തിലിറങ്ങി. സ്വകാര്യ വാഹനങ്ങളും പതിവുപോലെ റോഡിലിറങ്ങി. ഹോട്ടലുകളും മറ്റ് ഭക്ഷണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ നേരിടാന്‍ പോലീസ് എല്ലാ മുന്‍കരുതലുകളുമെടുത്തിട്ടുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി തൃശൂരിലെ തിയറ്ററുകളിലും ബസുകളിലും നോട്ടീസുകള്‍ വിതരണം ചെയ്തിരുന്നു. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലുള്ള നോട്ടീസുകളാണ് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെത്തിച്ചത്.

 

 

LIVE NEWS - ONLINE

  • 1
    58 mins ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 2
    4 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 3
    9 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 4
    10 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 5
    12 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 6
    13 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 7
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 8
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 9
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു