Thursday, September 20th, 2018

ദമ്പതികളുടെ ആത്മഹത്യ; ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍

ഹര്‍ത്താല്‍ വൈകീട്ട് ആറു വരെ തുടരും.

Published On:Jul 5, 2018 | 9:37 am

കോട്ടയം: പോലീസ് ചോദ്യം ചെയ്തു വിട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി താലൂക്കില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറു വരെ തുടരും. കെ.എസ്. ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളൊന്നും ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല.
അതേസമയം, ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികളുടെ ആത്മഹത്യ പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് സ്‌റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ബി.ജെ.പിയും മാര്‍ച്ചും നടത്തിയിരുന്നു.
വിഷം കഴിച്ചാണ് ചങ്ങനാശ്ശേരിയിലെ സുനില്‍ കുമാര്‍, രേഷ്മ ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. ഇവരെ മോഷണക്കുറ്റത്തിനാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പോലീസ് ഇവരെ വിളിച്ചുവരുത്തിയത്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    13 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    15 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    16 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    17 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    17 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല