Friday, April 19th, 2019

ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം

ടൂറിസം മേഖലയെ ഹര്‍ത്താലുകളില്‍ നിന്നൊഴിവാക്കണം. മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് അനവസരത്തിലുള്ള ഹര്‍ത്താലുകള്‍ വളരെയധികം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം. പാല്‍, പത്രം, ആശുപത്രികള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാറുണ്ട്. ഇതുപോലെ ടൂറിസം മേഖലയെയും ഒഴിവാക്കാന്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഹര്‍ത്താലുകള്‍ പ്രയാസമുണ്ടാക്കുന്നത് വിദേശികള്‍ക്ക് മാത്രമല്ല, സ്വദേശികളും ഇതിന്റെ ദൂഷ്യഫലങ്ങള്‍ ഏറെ അനുഭവിക്കുന്നുണ്ട്. കച്ചവടക്കാരും വാണിജ്യ വ്യവസായ സ്ഥാപനങ്ങളും നിര്‍ബന്ധിതമായി അടച്ചിടേണ്ടിവരുന്നത് … Continue reading "ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം"

Published On:May 3, 2018 | 2:56 pm

ടൂറിസം മേഖലയെ ഹര്‍ത്താലുകളില്‍ നിന്നൊഴിവാക്കണം. മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് അനവസരത്തിലുള്ള ഹര്‍ത്താലുകള്‍ വളരെയധികം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം.
പാല്‍, പത്രം, ആശുപത്രികള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാറുണ്ട്. ഇതുപോലെ ടൂറിസം മേഖലയെയും ഒഴിവാക്കാന്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഹര്‍ത്താലുകള്‍ പ്രയാസമുണ്ടാക്കുന്നത് വിദേശികള്‍ക്ക് മാത്രമല്ല, സ്വദേശികളും ഇതിന്റെ ദൂഷ്യഫലങ്ങള്‍ ഏറെ അനുഭവിക്കുന്നുണ്ട്. കച്ചവടക്കാരും വാണിജ്യ വ്യവസായ സ്ഥാപനങ്ങളും നിര്‍ബന്ധിതമായി അടച്ചിടേണ്ടിവരുന്നത് കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിക്കെതിരെ ഉത്തരവിറക്കിയിട്ടുണ്ട്. എന്നിട്ടും നിസാര കാരണങ്ങള്‍ക്ക് പോലും ഹര്‍ത്താല്‍ നടത്തുന്നത് പതിവായിരിക്കുന്നു. ഒരു സംഘടനയുടെയും പേരിലല്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം നല്‍കി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയും ഇവിടെ നടന്നുകഴിഞ്ഞു.
കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ പങ്ക് വഹിക്കുന്ന മേഖലയാണ് ടൂറിസം. സര്‍ക്കാര്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ആഭ്യന്തര ടൂറിസത്തിന്റെ വളര്‍ച്ചക്ക് മികച്ച സൗകര്യങ്ങളും പദ്ധതികളും നടപ്പിലാക്കിവരികയാണ്. കേരളത്തില്‍ തനത് പ്രകൃതി സൗന്ദര്യവും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും പരമ്പരാഗത ജീവിതരീതികളും ആരാധന കേന്ദ്രങ്ങളുമൊക്കെ കണ്ടുപഠിക്കാനെത്തുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. ജനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും സഹകരിച്ചാല്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ബോധ്യപ്പെടുത്താന്‍ ഏറെ ക്ലേശിക്കേണ്ടിവരില്ല. ഇത്തരം പ്രവര്‍ത്തനത്തിന് ഹര്‍ത്താല്‍ പോലുളള നിയമവിരുദ്ധ നടപടികള്‍ ഒരിക്കലും തടസമാവാന്‍ പാടില്ല. വിദേശ രാജ്യങ്ങളിലെയും അന്യസംസ്ഥാനങ്ങളിലെയും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും ടൂറിസം മേഖലയില്‍ അവഗണിക്കാന്‍ പറ്റാത്ത സ്ഥലമാണ് കേരളമെന്ന സ്ഥിതി നിലനിര്‍ത്താന്‍ സമാധാനപരമായി സഞ്ചരിക്കാവുന്ന ഒരന്തരീക്ഷം ഇവിടെ സൃഷ്ടിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. വിനോദസഞ്ചാര മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. മുഖ്യമന്ത്രി തന്നെ ഈ നിര്‍ദ്ദേശവുമായി രംഗത്ത് വന്നത് ജനങ്ങളില്‍ ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നു.രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  4 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  5 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  8 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  9 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  11 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  12 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  12 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം