Thursday, April 26th, 2018

വ്യാജ ഹര്‍ത്താല്‍; കാസര്‍കോട് വ്യാപക അക്രമം, കടകള്‍ അടപ്പിച്ചു

മഞ്ചേശ്വരത്ത് ജനക്കൂട്ടം ചേരിതിരിഞ്ഞു ഏറ്റുമുട്ടി. ഇരുവിഭാഗത്തേയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഗ്രനേഡ് പൊട്ടിച്ചു.

Published On:Apr 16, 2018 | 11:47 am

കണ്ണൂര്‍: കശ്മീരിലെ കത്ത്വയില്‍ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തില്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അക്രമം. പലയിടത്തും കടകള്‍ അടപ്പിച്ചു. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ്, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളിലും മറ്റുപല പ്രദേശങ്ങളിലും കടകളടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ചിലര്‍ മുന്നിട്ടിറങ്ങി. ഇതോടെ പ്രദേശത്ത് പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. തളിപ്പറമ്പ് മാര്‍ക്കറ്റില്‍ അതിരാവിലെ തന്നെ കടകളടപ്പിക്കാന്‍ ഒരു സംഘം രംഗത്തുണ്ടായിരുന്നു. ചിറവക്കില്‍ വച്ച് ഇവര്‍ വാഹനം തടഞ്ഞെങ്കിലും പോലീസ് എത്തിയതോടെ മുങ്ങി. അതേസമയം തലശേരിയില്‍ കടകളടപ്പിക്കാന്‍ വന്ന സംഘത്തെ നാട്ടുകാര്‍ സംഘടിച്ച് തുരത്തി.
കാസര്‍കോട്ട് ചില ഭാഗങ്ങളില്‍ അക്രമം അരങ്ങേറി. മഞ്ചേശ്വരത്ത് ജനക്കൂട്ടം ചേരിതിരിഞ്ഞു ഏറ്റുമുട്ടി. ഇരുവിഭാഗത്തേയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഗ്രനേഡ് പൊട്ടിച്ചു. കുമ്പളയില്‍ കെ.എസ്.ആര്‍.ടി സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവറുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. തുടര്‍ന്ന് ബസുകളും കാറുകളും ഓട്ടോറിക്ഷകളും രാവിലെ മുതല്‍ ഓട്ടം നിറുത്തി.ഇന്നലെ രാത്രി പത്ത് മണിയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപമാണ് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. ടൗണില്‍ തുറന്നുവെച്ചിരുന്ന ഒരു കടയില്‍ എത്തിയ സംഘം നാളെ ഹര്‍ത്താല്‍ ആണെന്നും കട അടയ്ക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. കട അടക്കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ യുവാക്കള്‍ അക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് കല്ലേറുണ്ടായി. കടയില്‍ അക്രമം നടത്തിയ വിവരം അറിഞ്ഞതോടെ തൊട്ടടുത്തുള്ള തങ്ങളുടെ ആരാധനാലയത്തിന് കല്ലെറിഞ്ഞതായി ആരോപിച്ചു ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയതോടെ മറുവിഭാഗവും അക്രമത്തിന് കോപ്പുകൂട്ടി. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒതുക്കാന്‍ മഞ്ചേശ്വരം എസ്.ഐ അനൂപ്കുമാറും സംഘവും ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കുമ്പള സി.ഐ കെ. പ്രേംസദന്‍, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി ലാത്തിച്ചാര്‍ജ് നടത്തി. പോലീസിനെതിരെ കല്ലേറുണ്ടായി. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് സമീപം ഉണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐ ഉള്‍പ്പെടെ രണ്ടു പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു.
തിരുവനന്തപുരത്ത് നെടുമങ്ങാടും തൊളിക്കോടും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. തൊളിക്കോടും വിതുരയിലും നെടുമങ്ങാടും പലയിടത്തും റോഡ് ഉപരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളടക്കം വാഹനങ്ങള്‍ ഇന്ന് പുലര്‍ച്ചയോടെ പലയിടത്തും തടഞ്ഞെങ്കിലും പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. പ്രദേശത്തെ കടകമ്പോളങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്.
മലപ്പുറം ജില്ലയിലെ ബസ്സുകള്‍ പണിമുടക്കി. ഔദ്യോഗികമായ യാതൊരു മുന്നറിയിപ്പുമില്ലാത്ത സമരം കാരണം മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേയ്ക്ക് പോകേണ്ട യാത്രക്കാര്‍ ബുദ്ധിമുട്ടി. കൊല്ലം ജില്ലയില്‍ സമ്മിശ്ര പ്രതികരണം. പോളയത്തോട് ,ചിന്നക്കട,പള്ളിമുക്ക് എന്നിവിടങ്ങളില്‍ ഒരു സംഘം യുവാക്കള്‍ ഒരു സംഘടനയുടെയും പേര് പറയാതെ കടകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു രാവിലെ തന്നെ രംഗത്തിറങ്ങി. കടകള്‍ ഭാഗികമായി അടഞ്ഞു കിടക്കുന്നുണ്ട്.

LIVE NEWS - ONLINE

 • 1
  9 hours ago

  പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 2
  10 hours ago

  കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

 • 3
  11 hours ago

  കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

 • 4
  14 hours ago

  ഇന്ധന വില കുറക്കണം

 • 5
  15 hours ago

  ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

 • 6
  16 hours ago

  ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

 • 7
  17 hours ago

  വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

 • 8
  18 hours ago

  വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

 • 9
  18 hours ago

  ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു