Saturday, February 16th, 2019

കടകളും പമ്പുകളും അടച്ചിട്ടു

കണ്ണൂര്‍: വേണ്ടത്ര ഒരുക്കം കൂടാതെ ചരക്ക് സേവന നികുതി നിയമം (ജി എസ് ടി) നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തി. എന്നാല്‍ മത്സ്യമാര്‍ക്കറ്റും പൂക്കടകളും ട്രാവല്‍സുകളും ചില ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും തുറന്നിട്ടുണ്ട്്. ജി എസ് ടിയുടെ പേരില്‍ നടത്തുന്ന അനധികൃത കടപരിശോധനയും പിഴയീടാക്കലും അവസാനിപ്പിക്കുക, വ്യാപാരികള്‍ക്കെതിരെയുള്ള കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഏകോപനസമിതി ഉന്നയിച്ചിട്ടുണ്ട്്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത … Continue reading "കടകളും പമ്പുകളും അടച്ചിട്ടു"

Published On:Jul 11, 2017 | 1:36 pm

കണ്ണൂര്‍: വേണ്ടത്ര ഒരുക്കം കൂടാതെ ചരക്ക് സേവന നികുതി നിയമം (ജി എസ് ടി) നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തി. എന്നാല്‍ മത്സ്യമാര്‍ക്കറ്റും പൂക്കടകളും ട്രാവല്‍സുകളും ചില ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും തുറന്നിട്ടുണ്ട്്.
ജി എസ് ടിയുടെ പേരില്‍ നടത്തുന്ന അനധികൃത കടപരിശോധനയും പിഴയീടാക്കലും അവസാനിപ്പിക്കുക, വ്യാപാരികള്‍ക്കെതിരെയുള്ള കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഏകോപനസമിതി ഉന്നയിച്ചിട്ടുണ്ട്്.
പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പെട്രോള്‍ പമ്പ് ഉടമകള്‍ 24 മണിക്കൂര്‍ സമരം ആരംഭിച്ചു. കടയടപ്പ് സമരത്തിന് പിന്തുണ നല്‍കി മുഴുവന്‍ സ്വര്‍ണ്ണക്കടകളും അടച്ചിട്ടു. ഹോട്ടലുകളും മെഡിക്കല്‍ സ്ഥാപനങ്ങളും ഉള്‍പ്പെടെ അടച്ചിട്ടുണ്ട്്. സിമന്റ് വ്യാപാരികളും പണിമുടക്കി.
പെട്രോളിയം ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ കീഴിലുള്ള 24,000 പമ്പുകളാണ് സംസ്ഥാനത്ത് ഇന്ന് അടച്ചിട്ടത്. മൂന്ന് ദിവസമായി ഓയില്‍ കമ്പനികളില്‍ നിന്ന് സ്റ്റോക്ക് എടുക്കാത്തതിനാല്‍ പല പമ്പുകളിലും നാളെ മുതല്‍ ഇന്ധനക്ഷാമമുണ്ടാവും. ഞായറും തിങ്കളും നോണ്‍ പര്‍ച്ചേസിംഗ് ഡേ ആയതിനാല്‍ സ്റ്റോക്ക് തീര്‍ന്നിരുന്നു. ഇന്നും നോണ്‍ പര്‍ച്ചേസിംഗ് ഡേ ആയതിനാല്‍ ബുധന്‍ പുലര്‍ച്ചെ തന്നെ എല്ലാ പമ്പുകളിലും സ്റ്റോക്ക് എത്തിക്കാന്‍ എണ്ണ കമ്പനിയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്്.
അതിനിടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പോലെ കോഴിവില കുറക്കില്ലെന്നും നാളെ മുതല്‍ 135 രൂപക്ക് തന്നെ കോഴി വില്‍ക്കുമെന്നും വ്യാപാരി നേതാക്കള്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    15 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 2
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

  • 4
    1 hour ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 9
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക