Saturday, January 19th, 2019

ഇതിനിയും ആവര്‍ത്തിക്കരുത്

കുറച്ചാളുകളും മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ സംസ്ഥാനം സ്തംഭിപ്പിക്കാമെന്ന്് ഇന്നലെ നടന്ന അപ്രഖ്യാപിത സൈബര്‍ ഹര്‍ത്താല്‍ തെളിയിച്ചു. കേരളത്തിലെ ചില ജില്ലകളില്‍ സൈബര്‍ ഹര്‍ത്താലിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടി. ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചില സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ആഹ്വാനങ്ങളെ തുടര്‍ന്നാണ് ഹര്‍ത്താല്‍ നടന്നത്. രാവിലെ കട തുറക്കാനെത്തിയ വ്യാപാരികളില്‍ പലരും ഹര്‍ത്താലിനെ കുറിച്ചറിഞ്ഞില്ല. പലയിടത്തും വ്യാപാരികളെ എതിരേറ്റത് അക്രമികളുടെ തെറിയഭിഷേകമാണ്. ഹര്‍ത്താല്‍ ആര് ആഹ്വാനം ചെയ്താലും കടകളടപ്പിച്ച് വിജയിപ്പിക്കുന്നതാണല്ലോ ഇവിടുത്തെ രീതി. സ്വയം കടകളടക്കാന്‍ … Continue reading "ഇതിനിയും ആവര്‍ത്തിക്കരുത്"

Published On:Apr 17, 2018 | 2:32 pm

കുറച്ചാളുകളും മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ സംസ്ഥാനം സ്തംഭിപ്പിക്കാമെന്ന്് ഇന്നലെ നടന്ന അപ്രഖ്യാപിത സൈബര്‍ ഹര്‍ത്താല്‍ തെളിയിച്ചു. കേരളത്തിലെ ചില ജില്ലകളില്‍ സൈബര്‍ ഹര്‍ത്താലിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടി. ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചില സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ആഹ്വാനങ്ങളെ തുടര്‍ന്നാണ് ഹര്‍ത്താല്‍ നടന്നത്. രാവിലെ കട തുറക്കാനെത്തിയ വ്യാപാരികളില്‍ പലരും ഹര്‍ത്താലിനെ കുറിച്ചറിഞ്ഞില്ല. പലയിടത്തും വ്യാപാരികളെ എതിരേറ്റത് അക്രമികളുടെ തെറിയഭിഷേകമാണ്. ഹര്‍ത്താല്‍ ആര് ആഹ്വാനം ചെയ്താലും കടകളടപ്പിച്ച് വിജയിപ്പിക്കുന്നതാണല്ലോ ഇവിടുത്തെ രീതി. സ്വയം കടകളടക്കാന്‍ തയ്യാറാവാത്തവരാണ് അക്രമത്തിനിരയായത്. കശ്മീരില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി തന്നെ പ്രതിഷേധം തുടരുകയാണ്. സംഭവത്തെ ജനം അംഗീകരിക്കുന്നില്ല. പക്ഷെ അതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തി അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയാല്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങാനേ അത് സഹായിക്കൂ. കണ്ണൂരില്‍ കടകളടപ്പിക്കാനും പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യാനും എത്തിയവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്്. 200 ഓളം പേര്‍ കസ്റ്റഡിയിലാണ്. ഹൈക്കോടതി നിരോധനമുണ്ടായിട്ടും ഹര്‍ത്താലുകളുടെ എണ്ണം പെരുകുന്നതിലും അത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും തൊഴിലെടുക്കുന്നതിനെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നത് പോലീസിന് തന്നെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിയന്ത്രിക്കാന്‍ നേതാക്കളില്ലാതെ സ്വയം സംഘടിച്ചെത്തി അക്രമം നടത്തുകയായിരുന്നു പലരും. ഇത് നടന്നത് തലേദിവസം ചില യുവാക്കള്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സന്ദേശങ്ങളും. ഇത്തരം നാഥനില്ലാത്ത ഹര്‍ത്താലുകളും അക്രമങ്ങളും ഒരിക്കലും ജനത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ഹര്‍ത്താലുകള്‍ ആവര്‍ത്തിക്കുന്നത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ജനജീവിതത്തെയും ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവ് ഹര്‍ത്താലാഹ്വാനം ചെയ്തവര്‍ക്കുണ്ടാകാത്തത് കഷ്ടമായി. ഇത്തരം ഹര്‍ത്താലുകള്‍ക്ക് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു. തലേദിവസത്തെ സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങള്‍ ഭരണകൂടം ഗൗരവമായെടുക്കാത്തതിലും ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. വിഷു ആഘോഷത്തിന്റെ തൊട്ടടുത്ത ദിവസം ജനത്തിന്റെ സൈ്വരജീവിതത്തിന് ഭംഗം വരുത്തുന്നതരത്തില്‍ ഹര്‍ത്താല്‍ ആഹ്വാന സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമായിരുന്നു. ജമ്മുകാശ്മീരിലെ പെണ്‍കുട്ടിയോട് ക്രൂരത കാട്ടിയവരോട് ഒരു ദാക്ഷീണ്യവും കാണിക്കേണ്ടതായിട്ടില്ല. പക്ഷെ അതിന്റെ പേരില്‍ സാധാരണ ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനാവില്ല. സര്‍ക്കാറും ഉത്തരവാദിത്വമുള്ള പാര്‍ട്ടികളും ഇക്കാര്യത്തില്‍ യുക്തമായ തീരുമാനങ്ങള്‍ കൊക്കൊള്ളേണ്ടിയിരിക്കുന്നു.

 

LIVE NEWS - ONLINE

 • 1
  7 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  9 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  12 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  15 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  16 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  16 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  16 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  16 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  17 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍