Monday, June 17th, 2019

അഞ്ച്‌കോടിയുടെ വെട്ടിപ്പ്; ഹരിയാന പോലീസ് പയ്യന്നൂരില്‍

ഏറെക്കാലം ഹരിയാനയില്‍ താമസിച്ച് വരുന്ന ഗിരിമോന്‍ ഹരിയാന സ്വദേശിയുമായി ചേര്‍ന്ന് നടത്തിയ ബിസിനസിനിടയില്‍ അഞ്ച്‌കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

Published On:Aug 13, 2018 | 1:28 pm

കണ്ണൂര്‍: ഹരിയാനയില്‍ അഞ്ചുകോടിരൂപയുടെ വെട്ടിപ്പ് നടത്തി മുങ്ങിയ മലയാളിയെ തെരഞ്ഞ് ഹരിയാന പോലീസ് പയ്യന്നൂരില്‍. കോട്ടയം വാഴൂരിലെ പാട്ടുപ്പാറ പുത്തന്‍പുരക്കല്‍ ശാന്തമ്മ തങ്കപ്പന്റെ മകന്‍ ഗിരിമോനെ (46) അന്വേഷിച്ചാണ് ഹരിയാന പോലീസ് എത്തിയത്. ശാന്തമ്മയുടെ വാഴൂരിലെ മേല്‍വിലാസത്തിലുള്ള ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമായാണ് അന്വേഷണ സംഘം എത്തിയത്.
ഗിരിമോന്‍ ഇപ്പോള്‍ താമസിച്ചുവരുന്നത് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാമന്തളിയിലാണെന്ന വിവരത്തെ തുടര്‍ന്നാണ് ഹരിയാന പോലീസ് എത്തിയത്. ഏറെക്കാലം ഹരിയാനയില്‍ താമസിച്ച് വരുന്ന ഗിരിമോന്‍ ഹരിയാന സ്വദേശിയുമായി ചേര്‍ന്ന് നടത്തിയ ബിസിനസിനിടയില്‍ അഞ്ച്‌കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നുവെന്ന് ഹരിയാന പോലീസ് പറഞ്ഞു. രാമന്തളിയിലെ വിലാസത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഗിരിമോനെയും അമ്മ ശാന്തമ്മയെയും കണ്ടെത്തിയില്ല.

LIVE NEWS - ONLINE

  • 1
    4 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    11 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    13 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    13 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി