Monday, July 16th, 2018

‘ഹരിവരാസനം’ റീറെക്കോഡിങ് ഫെബ്രുവരിയില്‍

ഫെബ്രുവരി 12നുശേഷമായിരിക്കും റീറെക്കോഡിങ് നടക്കുക.

Published On:Jan 4, 2018 | 8:00 am

പത്തനംതിട്ട: ശബരിമല അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ റീറെക്കോഡിങ് ഫെബ്രുവരിയില്‍ നടക്കും. നിലവില്‍ ശബരിമലയില്‍ നട അടക്കുന്ന സമയത്ത് കേള്‍ക്കുന്ന ‘ഹരിവരാസന’ത്തില്‍ ചില്ലറ പിശകുകളുണ്ടെന്ന് യേശുദാസ് തന്നെയാണ് ബോര്‍ഡിനെ ചൂണ്ടിക്കാണിച്ചിരുന്നു. മൂലകൃതിയില്‍ ഓരോ വരിയും കഴിഞ്ഞുള്ള സ്വാമി എന്ന വാക്കുകൂടി ഉള്‍പ്പെടുത്തണം എന്ന് ഹരിവരാസനം ട്രസ്റ്റ് അഭ്യര്‍ഥിച്ചിരുന്നു. അതും പുതിയ റെക്കോഡില്‍ ചേര്‍ക്കും. ‘ഹരിവരാസനം’ പാടുന്നത് ക്ഷേത്രത്തിനുള്ളിലെ ശാന്തിക്കാരും സോപാനത്തുള്ളവരുമാണ്. ശ്രീകോവിലിനുള്ളിലെ ഓരോ വിളക്കായി അണച്ച് അവസാനം നട അടയ്ക്കുകയാണ് ചെയ്യുന്നത്. ഈ സമയം ശബരിമലയില്‍ ഉച്ചഭാഷിണിവഴി യേശുദാസ് പാടിയ ഹരിവരാസനം കേള്‍പ്പിക്കുന്നു. ‘ഹരിവരാസനം’ യഥാര്‍ഥത്തില്‍ ശബരിമലക്കുവേണ്ടി പാടിയതുമല്ല. ഫെബ്രുവരി 12നുശേഷമായിരിക്കും റീറെക്കോഡിങ് നടക്കുക.

LIVE NEWS - ONLINE

  • 1
    14 mins ago

    ഹര്‍ത്താല്‍ പിന്‍വലിച്ചു

  • 2
    32 mins ago

    കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

  • 3
    4 hours ago

    വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

  • 4
    5 hours ago

    അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 5
    5 hours ago

    റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

  • 6
    6 hours ago

    കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

  • 7
    8 hours ago

    അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

  • 8
    8 hours ago

    എലിയെ തുരത്താന്‍..

  • 9
    9 hours ago

    ഇന്ധന വില കുറഞ്ഞു