Sunday, July 21st, 2019

അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ഹരിത കണ്ണൂരിലേക്ക്

    കണ്ണൂര്‍ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായ ഹരിത വി. കുമാര്‍ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി കണ്ണൂരിലേക്ക്. ഐഎഎസ് പരിശീലനത്തിനായി ആദ്യ നിയമനം കണ്ണൂരില്‍ ലഭിച്ച ഹരിത വി. കുമാര്‍ ജൂണ്‍ 14ന് മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് 26ന് കണ്ണൂരില്‍ ചുമതല ഏറ്റെടുക്കും. അസിസ്റ്റന്റ് കളക്ടര്‍ അഥീല അബ്ദുള്ള ജില്ലയിലെ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന ഒഴിവിലാണു ഹരിത പരിശീലനത്തിനെത്തുക. കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായുള്ള പരിശീലനത്തിനുശേഷം തിരുവനന്തപുരത്തെ … Continue reading "അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ഹരിത കണ്ണൂരിലേക്ക്"

Published On:May 14, 2014 | 11:25 am

Haritha V Nair sudinam22 X 10 Full

 

 
കണ്ണൂര്‍ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായ ഹരിത വി. കുമാര്‍ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി കണ്ണൂരിലേക്ക്. ഐഎഎസ് പരിശീലനത്തിനായി ആദ്യ നിയമനം കണ്ണൂരില്‍ ലഭിച്ച ഹരിത വി. കുമാര്‍ ജൂണ്‍ 14ന് മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് 26ന് കണ്ണൂരില്‍ ചുമതല ഏറ്റെടുക്കും. അസിസ്റ്റന്റ് കളക്ടര്‍ അഥീല അബ്ദുള്ള ജില്ലയിലെ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന ഒഴിവിലാണു ഹരിത പരിശീലനത്തിനെത്തുക.
കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായുള്ള പരിശീലനത്തിനുശേഷം തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഓണ്‍ ഗവേണന്‍സിലും സെക്രട്ടേറിയറ്റിലുമാണ് തുടര്‍ന്നുള്ള പരിശീലനം. തുടര്‍ന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലെ പരിശീലനത്തിനുശേഷം മസൂറിയിലെ സിവില്‍ സര്‍വീസ് ട്രെയിനിംഗ് സെന്ററില്‍ രണ്ടുമാസത്തെ പരിശീലനം. ഇതു പൂര്‍ത്തിയാക്കുന്നതോടെ സബ് കളക്ടറായി നിയമനം ലഭിക്കും.

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍