Tuesday, November 20th, 2018

നിര്‍മാണ മേഖലയിലെ പ്രതിസന്ധി; കാര്യങ്ങള്‍ കൈവിടുംമുമ്പ്

          ഹരിത ട്രിബ്യൂണല്‍ വിധിയെ തുടര്‍ന്ന് പൂര്‍ണ്ണ സ്തംഭനത്തിലായ നിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തത് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും കണ്ണീരിലാഴ്ത്തി. വീട്, റോഡ്, പാലം കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ നിര്‍മ്മാണ മേഖലകളും പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. നിരോധനം വരുന്നതിന് മുമ്പ് നിര്‍മ്മാണം തുടങ്ങിയ ഏതാണ്ടെല്ലാ പ്രവര്‍ത്തികളും കരാറുകാരും മറ്റുള്ളവരും മറ്റ് പോംവഴികളില്ലാതെ പാതിവഴിയില്‍ നിര്‍ത്തി. പ്രവര്‍ത്തി തുടങ്ങാനുദ്ദേശിച്ചവരാകട്ടെ പ്രതിസന്ധിയില്‍പ്പെട്ടുഴലുകയാണ്. പാതിവഴിയിലിട്ടേച്ചുപോയ പ്രവര്‍ത്തികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നോ … Continue reading "നിര്‍മാണ മേഖലയിലെ പ്രതിസന്ധി; കാര്യങ്ങള്‍ കൈവിടുംമുമ്പ്"

Published On:Aug 12, 2014 | 10:54 am

Harita Tribunal Full for Editorial

 

 

 

 

 
ഹരിത ട്രിബ്യൂണല്‍ വിധിയെ തുടര്‍ന്ന് പൂര്‍ണ്ണ സ്തംഭനത്തിലായ നിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തത് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും കണ്ണീരിലാഴ്ത്തി.
വീട്, റോഡ്, പാലം കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ നിര്‍മ്മാണ മേഖലകളും പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. നിരോധനം വരുന്നതിന് മുമ്പ് നിര്‍മ്മാണം തുടങ്ങിയ ഏതാണ്ടെല്ലാ പ്രവര്‍ത്തികളും കരാറുകാരും മറ്റുള്ളവരും മറ്റ് പോംവഴികളില്ലാതെ പാതിവഴിയില്‍ നിര്‍ത്തി. പ്രവര്‍ത്തി തുടങ്ങാനുദ്ദേശിച്ചവരാകട്ടെ പ്രതിസന്ധിയില്‍പ്പെട്ടുഴലുകയാണ്. പാതിവഴിയിലിട്ടേച്ചുപോയ പ്രവര്‍ത്തികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നോ തുടങ്ങാനുള്ളവ എന്നു തുടങ്ങുമെന്നോ ആര്‍ക്കും ഒരെത്തും പിടിയുമില്ല. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. കരാറുകാര്‍ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളോട് താല്‍ക്കാലികമായി ഒഴിവാകാന്‍ ആവശ്യപ്പെട്ടുതുടങ്ങി. നിര്‍മ്മാണ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ നിരാശയാല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ഇതോടെ അതു വരെ സജീവമായിരുന്ന സാമ്പത്തീകരംഗവും വിപണിയും തിരിച്ചടിയെ അഭിമുഖീകരിക്കുകയാണ്. വരും കാലത്തെ ജീവിത പ്രയാസങ്ങള്‍ കണക്കിലെടുത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോവുന്നുണ്ടെങ്കിലും തദ്ദേശീയരായ തൊഴിലാളികള്‍ക്കാണ് പണിയില്ലാതായത്. ഇതോടെ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. കടകമ്പോളങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും മറ്റും സജീവമാക്കുന്നതില്‍ നിര്‍മ്മാണ മേഖലയ്ക്കുള്ള പങ്ക് തള്ളിക്കളയാവുന്നതല്ല. ഹോട്ടലുകള്‍, തുണിക്കടകള്‍, പല വ്യജ്ഞനകടകള്‍ തുടങ്ങി വിപണിയിലെ ഏതാണ്ടെല്ലാ തലങ്ങളെയും ഗാഢമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയായിരുന്നു നിര്‍മ്മാണ മേഖല. സ്തംഭനാവസ്ഥ അതിന്റെ മൂര്‍ധന്യത്തിലെത്തിയതോടെ വിപണിയുടെ ചലനാത്മകത നഷ്ടമായി.
ചെങ്കല്‍-കരിങ്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, ക്വാറികളെ ആശ്രയിച്ച് കഴിയുന്ന ചെറുതും വലുതുമായ വാഹനങ്ങളിലെ ജീവനക്കാര്‍, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്. നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്ന കുടുംബനാഥന്റെ ഏകവരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതം കഴിഞ്ഞ കുറേ ദിവസങ്ങളായി ഏറെ പരിതാപകരമാണ്. മക്കളുടെ വിദ്യാഭ്യാസം, രോഗവും, രോഗാതുരതയും തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ മേഖലകളിലും കരിനിഴല്‍ വീണു. മഴക്കാലരോഗങ്ങളും മഴക്കെടുതികളും ഒരു ഭാഗത്ത് വ്യാപകമായിക്കൊണ്ടിരിക്കെയാണ് പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ച് നിര്‍മ്മാണ മേഖലയിലും പ്രതിസന്ധി കടന്നുവന്നത്.
ഹരിത ട്രിബ്യൂണല്‍ വിധിയോടെ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കരിങ്കല്ലും കല്ലും ജല്ലിയും ലഭിക്കാതയത്തോടെ നേരത്തെ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലച്ചു. പുതിയ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതും അനിശ്ചിതത്വത്തിലായി.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റോഡുകളുടെയും പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികളും ത്രിതല പഞ്ചായത്ത് മുഖേന ജനകീയാസൂത്രണത്തിലും മറ്റും ഉള്‍പ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികളും അവശ്യവസ്തുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എവിടെയുമെത്തിയില്ല. അതു കൊണ്ട് സംസ്ഥാനത്ത് പൊതുവെ വികസന മുരടിപ്പും അനുഭവപ്പെട്ടു തുടങ്ങി. വിപണിയിലെ കാര്യമാണ് ഏറെ കഷ്ടം. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഏതാണ്ടെല്ലാ അവശ്യ വസ്തുക്കള്‍ക്കും വില കുതിച്ചുയരുകയാണ്. നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി തന്നെയാണ് പ്രധാന കാരണം. കാര്യങ്ങള്‍ ഇനിയും ഇതുപോലെ തുടര്‍ന്നുപോയാല്‍ നിര്‍മ്മാണ മേഖലയുടെ ഭാവി ഇരുളടയുമോയെന്ന ആശങ്കയാണുയര്‍ന്നുവരുന്നത്.
ഖനന നിരോധനമാണ് നിര്‍മ്മാണ മേഖലയിലെ പ്രതികൂലാവസ്ഥയ്ക്ക് കാരണം. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഹരിത ട്രിബ്യൂണലിന്റെ വിധി ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും ട്രിബ്യൂണല്‍ ഉത്തരവ് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന നിലപാടില്‍ തന്നെയാണ് തൊഴിലാളികളും യൂണിയനുകളുമുള്ളത്. അതുമാത്രമാണ് നിര്‍മ്മാണ മേഖലയെ രക്ഷിക്കാനുള്ള പോംവഴിയും. നിര്‍മ്മാണ മേഖലയ്ക്കാവശ്യമായ വസ്തുക്കള്‍ കിട്ടുകയെന്നത് ഒന്നോ രണ്ടോ അതുമല്ലെങ്കില്‍ ഒരു മാസത്തേയോ കാര്യമല്ല, അത് ലഭിച്ചു കൊണ്ടേയിരുന്നാല്‍ മാത്രമേ നിര്‍മ്മാണ മേഖല പുഷ്ടിപ്പെടുകയുള്ളൂ. അതുകൊണ്ട് ഇത്തരം നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കാനാവശ്യമായ ഇടപെടലുകളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. കേരളത്തെ ബാധിക്കുന്ന അതീവ ഗൗരവതരമായ ഒരു വിഷയമാണിത്. സമ്പദ് ഘടന മുരടിപ്പിലേക്കാണ് നീങ്ങുന്നത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പൂര്‍ണ്ണ പട്ടിണിയിലേക്ക് നീങ്ങിത്തുടങ്ങിയാല്‍ സ്ഥിതിഗതികള്‍ ആകെ നിയന്ത്രണംവിടും. അതിനിടയാക്കാതെ ഇപ്പോഴത്തെ പ്രതിസന്ധി മുറിച്ചുകടക്കാന്‍ കാര്യക്ഷമവും ശക്തവുമായ ഇടപെടലുകളുമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

LIVE NEWS - ONLINE

 • 1
  10 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  11 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  14 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  17 hours ago

  ശബരിമല കത്തിക്കരുത്

 • 5
  17 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  18 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  18 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  19 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  19 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’