Saturday, February 23rd, 2019

ഹാരിസണും ഷഹാനയും പോലീസ് സ്റ്റേഷനില്‍ ഹാജരായി

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നവദമ്പതിമാര്‍ കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നത്

Published On:Jul 19, 2018 | 9:25 pm

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ദമ്പതിമാര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ആറ്റിങ്ങല്‍ സ്വദേശി ഹാരിസണ്‍ ഹാരിസും കണ്ണൂര്‍ വളപട്ടണം സ്വദേശി ഷഹാനയും വ്യാഴാഴ്ച ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. വാമനപുരത്തെ ഒരു ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായതിന്റെ രേഖകളും ഇവര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.
ഹാരിസണെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയിരുന്നതിനാല്‍ യുവാവിനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. മകളെ കാണാനില്ലെന്ന് ഷഹാനയുടെ മാതാവ് വളപട്ടണം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുന്നതിനാല്‍ പെണ്‍കുട്ടിയെ കണ്ണൂരിലേക്ക് കൊണ്ടുപോയി.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഷഹാനയുടെ ബന്ധുക്കളും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും വധഭീഷണി മുഴക്കുന്നു എന്നാരോപിച്ചാണ് നവദമ്പതിമാര്‍ കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നത്. അതേസമയം, എസ്.ഡി.പി.ഐ പ്രാദേശിക പ്രവര്‍ത്തകരാണ് നവദമ്പതിമാരെ ഭീഷണിപ്പെടുത്തിയതെന്ന ആരോപണം തെറ്റാണെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    18 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം