Wednesday, February 20th, 2019

‘സ്‌ട്രേഞ്ചേഴ്‌സ് മീറ്റ് ‘നെഞ്ചോട് ചേര്‍ത്ത്…

          ഇഗ്ലിഷ് സാഹിത്യ ലോകത്തേക്കുള്ള മലയാളി യുവാവിന്റെ രംഗപ്രവേശം ശ്രദ്ധേയമാവുന്നു. ഇരിങ്ങാലക്കുട വെളാങ്ങല്ലൂര്‍ മഹാലക്ഷ്മിയുടെയും കൃഷ്ണമൂര്‍ത്തിയുടെയും മകന്‍ ഹരികുമാറാണ് നോവലുമായി ഇംഗ്ലീഷ് സാഹീത്യലോകത്ത് ശ്രദ്ധേയനാവുന്നത്. ഹരികുമാറിന്റെ 206 പേജുള്ള W-h-en str-an-g-er-s m-e-e-t എന്ന ഇംഗ്ലീഷ് നോവല്‍ പുറത്തിറങ്ങിയിട്ട് ഒരു മാസമാകുന്നു. ‘സൃഷ്ടി പബ്ലിക്കേഷന്‍സാ’ണ് പുസ്തകത്തിന്റെ പ്രസാധകര്‍. യുവാക്കളുടെ ഇടയില്‍ ശ്രദ്ധനേടിയ നോവലിനെ കുറിച്ചുള്ള ചര്‍ച്ചകളും നിരൂപണങ്ങളും ചാനലുകളിലും ബ്ലോഗുകളിലും ചൂടുപിടിക്കുകയാണ്. ബി.ടെക്കിന് പഠിക്കുന്ന കാലം, ഡല്‍ഹി മെട്രോയില്‍ വച്ച് ഒരു … Continue reading "‘സ്‌ട്രേഞ്ചേഴ്‌സ് മീറ്റ് ‘നെഞ്ചോട് ചേര്‍ത്ത്…"

Published On:Jan 29, 2014 | 12:28 pm

Harikumar When Stranger s Meet Full

 

 

 

 

 

ഇഗ്ലിഷ് സാഹിത്യ ലോകത്തേക്കുള്ള മലയാളി യുവാവിന്റെ രംഗപ്രവേശം ശ്രദ്ധേയമാവുന്നു. ഇരിങ്ങാലക്കുട വെളാങ്ങല്ലൂര്‍ മഹാലക്ഷ്മിയുടെയും കൃഷ്ണമൂര്‍ത്തിയുടെയും മകന്‍ ഹരികുമാറാണ് നോവലുമായി ഇംഗ്ലീഷ് സാഹീത്യലോകത്ത് ശ്രദ്ധേയനാവുന്നത്. ഹരികുമാറിന്റെ 206 പേജുള്ള W-h-en str-an-g-er-s m-e-e-t എന്ന ഇംഗ്ലീഷ് നോവല്‍ പുറത്തിറങ്ങിയിട്ട് ഒരു മാസമാകുന്നു. ‘സൃഷ്ടി പബ്ലിക്കേഷന്‍സാ’ണ് പുസ്തകത്തിന്റെ പ്രസാധകര്‍. യുവാക്കളുടെ ഇടയില്‍ ശ്രദ്ധനേടിയ നോവലിനെ കുറിച്ചുള്ള ചര്‍ച്ചകളും നിരൂപണങ്ങളും ചാനലുകളിലും ബ്ലോഗുകളിലും ചൂടുപിടിക്കുകയാണ്.
ബി.ടെക്കിന് പഠിക്കുന്ന കാലം, ഡല്‍ഹി മെട്രോയില്‍ വച്ച് ഒരു അപരിചിതനെ കണ്ടുമുട്ടി. ആ പരിചയപ്പെടലാണ് പിന്നീട് നോവലായി പുരോഗമിച്ചത്. ഓരോ സന്ദര്‍ഭത്തിന്റെയും മൂഡ് വരുന്ന ഗാനങ്ങള്‍ കേട്ടായിരുന്നു നോവലെഴുത്ത്. യുവത്വത്തെ ആകര്‍ഷിക്കുന്ന ഈ നോവല്‍ പുസ്തക വിപണിയില്‍ ശ്രദ്ധ നേടുകയാണ്.
നോവലിനൊപ്പം നാല് ഹ്രസ്വചിത്രങ്ങളും ഹരികുമാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഹിന്ദി ഭാഷയില്‍ ‘മൈ നെയിം ഈസ് അയ്യര്‍’, ‘ദി മാന്‍ ഹു ലൗസ് മി’, ‘എക് മിഥ്യ’ എന്നീ മൂന്ന് ഷോര്‍ട്ട് ഫിലിമുകളും മലയാളത്തില്‍ ‘സന്ദര്‍ശകന്‍’ എന്ന ഹ്രസ്വചിത്രവുമാണ് തയ്യാറാക്കിയിട്ടുള്ളത്.
ഫോട്ടോഗ്രാഫിയിലും ഹരികുമാറിന് താത്പര്യമാണ്. ഫോട്ടോഗ്രാഫിക്ക് അന്തരാഷ്ട്ര അവാര്‍ഡിന് ഹരികുമാറിന്റെ ചിത്രങ്ങള്‍ രണ്ടുതവണ നോമിനേറ്റ് ചെയ്തിട്ടുണ്ട്.
ഹരികുമാര്‍ ഇപ്പോഴും നോവലെഴുതുന്നുണ്ട്. അപ്പോഴും ആദ്യ നോവല്‍ സിനിമയാക്കണമെന്ന ആഗ്രഹം ഹരികുമാര്‍ നെഞ്ചോട് ചേര്‍ക്കുന്നു. ബോളിവുഡില്‍ സംവിധായകനാകാനാണ് ഈ ചെറുപ്പക്കാരന്‍ ആഗ്രഹം.

 

 

LIVE NEWS - ONLINE

 • 1
  52 mins ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  3 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  6 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  9 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു